ഇസ്ലാമാബാദ്: വടക്കന്‍ വസീറിസ്ഥാനിലെ ഗോത്ര മേഖലയില്‍ യു.എസിന്റെ പൈലറ്റില്ലാ വിമാനം നടത്തിയ ആക്രമണത്തില്‍ അഞ്ച് ഭീകരര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും കൂടിയേക്കും.
തിങ്കളാഴ്ട പുലര്‍ച്ചയാണ് ആക്രമണമുണ്ടായത്. പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു ആക്രമണം. ഭീകരര്‍ മേഖലയിലെ ഒരു വീട്ടില്‍ ഒളിച്ചിരിപ്പുണ്ടെന്ന സംശയത്തെ തുടര്‍ന്ന് യു.എസ് ഡ്രോണ്‍ വിമാനം മിസൈല്‍ തൊടുക്കുകയായിരുന്നു. കൊല്ലപ്പെട്ടവരുടെ പേരുവിവരങ്ങള്‍ വ്യക്തമായിട്ടില്ല. ആക്രമണത്തില്‍ ഒരു വാഹനവും തകര്‍ന്നു.
ആക്രമണത്തിനു ശേഷവും ഡ്രോണ്‍ വിമാനങ്ങള്‍ പ്രദേശത്ത് വട്ടമിട്ട് പറന്നത് പ്രദേശവാസികളില്‍ ആശങ്ക പരത്തി. ആക്രമണത്തെക്കുറിച്ച് പാക്കിസ്ഥാന് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഈ വര്‍ഷം ഇതുവരെ പാക്കി സ്ഥാനില്‍ 16 വ്യേമാക്രമണങ്ങളാണ് നടന്നത്. ഇതില്‍ 117 പേര് കൊല്ലപ്പെട്ടിട്ടുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: