ന്യൂയോര്‍ക്ക്: ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സൂക്കര്‍ബര്‍ഗ് വിവാഹിതനായി. ഇരുപത്തേഴുകാരിയുമായ പ്രിസില ചാനാണ് വധു. ഫേസ്ബുക്ക് ഓഹരികള്‍ ഇനീഷ്യല്‍ പബ്ലിക്ക് ഓഫറിലൂടെ (ഐ.പി.ഒ) വില്‍പ്പനയ്ക്ക് വച്ചതോടെ ലോക സമ്പന്നരുടെ പട്ടികയില്‍ മുന്‍നിരയില്‍ എത്തിയതിനു പിന്നലെയാണ് സൂക്കര്‍ബര്‍ഗിന്റെ വിവാഹ വാര്‍ത്തയും പുറത്ത് വന്നത്. ഫേസ്ബുക്ക് സിഇഒ കൂടിയായ സൂക്കര്‍ബര്‍ഗിന്റെ വിവാഹത്തിനു ക്ഷണിക്കപ്പെട്ട നൂറില്‍ കുറവ് അതിഥികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
വിവാഹവാര്‍ത്ത സൂക്കര്‍ബര്‍ഗ് തന്നെയാണ് സ്ഥിരീകരിച്ചത്. വിവാഹവാര്‍ത്ത അദ്ദേഹം ഫേസ്ബുക്ക് ടൈം ലൈനില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. വിവാഹ ഫോട്ടോ പോസ്റ്റ് ചെയ്ത് അരമണിക്കൂറിനുള്ളില്‍ 1,31,000 പേരാണ് ചിത്രം ലൈക്ക് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: