വാഷിംഗ്ടണ്‍: ലഷ്ക്കറെ തൊയ്ബ ആസൂത്രണംചെയ്ത മുംബൈ ഭീകരാക്രമണം ഉദാഹരിച്ച് ഭീകരാക്രമണത്തിന് കമ്പ്യൂട്ടര്‍ സാങ്കേതകവിദ്യ എങ്ങനെ ഉപയോഗിക്കാമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് യുഎസിലെ ഉന്നത ഉദ്യോഗസ്ഥന്. മുംബൈ ഭീകരാക്രമണത്തിന് മുഖ്യപങ്ക് വഹിച്ചത് സൈബര്‍ മേഖലയായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.
ആക്രമണത്തിന്റെ മുഴുവന്‍ പദ്ധതികളും ആസൂത്രണം ചെയ്തത് ‘ഗൂഗിള്‍ എര്‍ത്ത്’ വഴിയായിരുന്നുവെന്ന് യുഎസ് മറൈന്‍ ഉദ്യോഗസ്ഥന് ജനറല്‍ ജോര്‍ജ് ഫ്ലൈന്‍ അറിയിച്ചു. വിര്‍ജീനിയ ബീച്ചില്‍ നടന്ന വാര്ഫ്റ്റിങ്ങിന്റെ ആറാമത്തെ വാര്‍ഷികാഘോഷ പരിപാടികള്‍ക്കിടെ സംസാരിക്കുകയായിരുന്നു ഫ്ലൈന്‍. ആക്രമണത്തിന് മൊബെയില്‍ ഫോണുകളും സോഷല്‍ മീഡിയയായ കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യയും ഉപയോഗിച്ചുവെന്നും ഇതിലൂടെയാണ് ഇന്ത്യന്‍ സൈനികരുടെ നടപടികളെ ഭീകരര്‍ വിലയിരുത്തിക്കൊണ്ടിരുന്നതെന്നും ഫ്ലൈന്‍ പറഞ്ഞു. ഭീകരാക്രമണങ്ങള്‍ നടത്തുന്നതിന് എത്രത്തോളം സാങ്കേതികവിദ്യയും നിക്ഷേപങ്ങളും വിനിയോഗിക്കുന്നുണ്ടെന്നും അദ്ദേഹം ചോദിച്ചു. ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ പദ്ധതിക്കായി ലഭിച്ച പണം അധികമായി ചെലവഴിച്ചെന്നും അദ്ദേഹം പറഞ്ഞു. ആക്രമണം നടക്കുന്ന സമയത്ത് ഇന്ത്യന്‍ സായുധസേന ഹോട്ടലിന് മുകളിലിരിക്കുന്ന ചിത്രം ടൂറിസ്റ്റ് എടുക്കുകയും വെബ്സൈറ്റില്‍ ഇടുകയുംചെയ്തിരുന്നു. രക്ഷാപ്രവര്‍ത്തനം നടത്തിക്കൊണ്ടിരുന്ന ഉദ്യോഗസ്ഥനെ പ്രവര്‍ത്തനങ്ങളെ ട്രാഷ് ചെയ്യാന്‍ ഭീകരര്‍ക്ക് സാങ്കേതികവിദ്യയിലൂടെ സാധിച്ചുവെന്നാണ് ഫ്ലൈനിന്റെ വാദം.
ഇത്തരത്തിലുള്ള സംഭവങ്ങളില്‍ സൈബര്‍ മേഖലയുടെ പങ്കാളിത്തം വര്‍ധിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രാദേശിക, ആഗോള തലത്തിലുള്ള സംഭവങ്ങളില്‍ സുരക്ഷാസംവിധാനങ്ങളുടെ പ്രധാന വെല്ലുവിളിയാണ് ഇതെന്നും ആഗോളതലത്തിലാണ് ഇത്തരം സംഭവങ്ങള്‍ നടക്കുന്നതെന്നും നാം ചിന്തിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: