ഇടുക്കി: മുല്ലപ്പെരിയാര്‍ വിദഗ്ധ സമിതിയംഗം ജസ്റ്റിസ് കെ.ടി. തോമസിനെതിരേ അന്വേഷണം നടത്തണമെന്ന് സി.പി.എം ഇടുക്കി ജില്ല സെക്രട്ടറി എം.എം. മണി ആവശ്യപ്പെട്ടു. കേരളത്തിന്റെ പ്രതിനിധിയെന്ന നിലയിലുള്ള പങ്ക് ജസ്റ്റിസ് തോമസ് വഹിച്ചില്ലെന്നും എം.എം മണി കുറ്റപ്പെടുത്തി.
ഒരു കാരണവശാലും അംഗീകരിക്കാനാകുന്ന നിലപാടല്ല സമിതിയുടേത്. ഉന്നതാധികാര സമിതി നീതിപൂര്‍വകമായ പങ്കെടുക്കുമെന്നാണു കേരളമാകെ പ്രതീക്ഷിച്ചിരുന്നത്. ജസ്റ്റിസ് തോമസ് ഇതിനു വേണ്ടി മഹത്തായ പങ്കു വഹിക്കുമെന്നും കരുതി. എന്നാല്‍ വിപരീതമായ റിപ്പോര്‍ട്ടാണു പുറത്തുവന്നത്. ഇതു വസ്തുതാപരമല്ല.
റിപ്പോര്‍ട്ടില്‍ കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകളുടെ ഗൂഢാലോചന നടന്നു. നമ്മുടെ ആശങ്കകള്‍ റിപ്പോര്‍ട്ട് പരിഗണിച്ചിട്ടില്ല. ഇത് അപ്രതീക്ഷിതമാണ്. ഇതില്‍ കെ.ടി. തോമസിന്റെ പങ്കു ദുരൂഹമാണെന്നും മണി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: