നിയന്ത്രണമറ്റ ഇന്ദ്രിയങ്ങള്മൂലം ഭൗതികജീവിതത്തോട് അത്യധികം ആസക്തരായവര്‍ നരകീയാവസ്ഥകളിലേക്കാണ് നീങ്ങുന്നത്, അവര്‍ ചവച്ചതുതന്നെ വീണ്ടും ചവയ്ക്കുന്നു. കൃഷ്ണാഭിമുഖമായ ചായ്വ് സ്വപ്രയത്നം മൂലമോ അന്യരുടെ നിര്‍ദേശം കൊണ്ടോ ഒരിക്കലും അവര്‍ക്കുണ്ടാവില്ല. ഇപ്പറഞ്ഞ രണ്ടു മാര്‍ഗങ്ങളും കൂടിച്ചേര്‍ന്നാലും അത് സാധ്യമാവുകയില്ല. ഭൗതികസുഖാസ്വാദനത്തിന്റെ അവബോധത്തില്‍ മുങ്ങിപ്പോയവനും, ഇതുപോലെ തന്നെ വഷയാസക്തിയുള്ളവനും അന്ധനുമായ ഒരു ഗുരുവിനെയോ നേതാവിനെയോ സ്വീകരിക്കുന്നവനും, തന്റെ ജീവിത ലക്ഷ്യം ഭഗവദ്ധാമത്തിലേക്ക് മടങ്ങിപ്പോയി ഭഗവാന് വിഷ്ണുവിന്റെ സേവനത്തില്‍ വ്യാപൃതനാവുകയാണെന്നത് മനസ്സിലാക്കാനാവില്ല. അന്ധനാല്‍ നയിക്കപ്പെടുന്ന അന്ധന്മാര്ക്ക് വഴിതെറ്റിപ്പോകും. വല്ല ചതിയിലും ചെന്ന് ചാടുകയും ചെയ്യും. അതുപോലെ, ഭൗതികാസക്തര് മറ്റ് ഭൗതികാസക്തരെ നയിച്ചാല്‍ അവര്‍ സകാമകര്‍മ്മങ്ങളുടെ ശക്തമായ പാശംകൊണ്ട് ബന്ധിപ്പിക്കപ്പെടുകയേയുള്ളൂ. അതുമാത്രമല്ല, മൂന്നുമടങ്ങ് ദുരിതം അനുഭവിച്ചുകൊണ്ട് അവര്‍ വീണ്ടും വീണ്ടും ഭൗതികജീവിതത്തില്‍ തന്നെ തുടരുകയും ചെയ്യും.
ദുര്‍ബലരായ മനുഷ്യജീവികള്‍ക്ക് കുടം, പാത്രം, ഫാക്ടറി തുടങ്ങിയ നിസ്സാരവസ്തുക്കള്‍ നിര്‍മ്മിക്കാനേ കഴിയൂ. അതിനാല്‍, ഏറെക്കാലം മുമ്പല്ലാതെ മഥുരയില്‍ സാധാരണ മനുഷ്യനെപ്പോലെ തോന്നിക്കുന്ന ഒരാളിനെ പ്രപഞ്ചത്തിന്റെ മുഴുവന്‍ നിയന്താവും, ദേവന്മാരുടെയെല്ലാം ദേവനും, പരമമായ ഗുണങ്ങളെല്ലാം തികഞ്ഞവനും എന്ന മട്ടില്‍ അവതരിപ്പിച്ചാലും ഈ സത്യങ്ങളെല്ലാം എത്രതന്നെ വ്യക്തമാക്കിക്കൊടുത്താലും സാധാരണ മനുഷ്യര്‍ക്ക് അതുള്‍ക്കൊള്ളാനാവില്ല.
– ഭക്തിവേദാന്തസ്വാമി പ്രഭുപാദര്
പ്രതികരിക്കാൻ ഇവിടെ എഴുതുക: