കോഴിക്കോട്: കരിപ്പൂരില്‍ നിന്നും ദുബായിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം എഞ്ചിന് തകരാറിനെതുടര്‍ന്ന് അടിയന്തിരമായി തിരിച്ചിറക്കി. ഏകദേശം 40 മിനിട്ട് പറന്ന ശേഷമാണ് വിമാനം തിരിച്ചിറക്കിയത്.
വിമാനത്തിന്റെ എഞ്ചിനില്‍ പക്ഷി ഇടിക്കുകയായിരുന്നുവെന്നാണ് എയര്‍ ഇന്ത്യ അധികൃതര്‍ നല്കിയ വിശദീകരണം. പക്ഷി ഇടിച്ചതിനെതുടര്‍ന്ന് എഞ്ചിന്റെ മൂന്ന് ലീഫുകള്‍ വളഞ്ഞുവെന്നും അധികൃതര്‍ വ്യക്തമാക്കി.
വിമാനത്തിലുണ്ടായിരുന്ന ഇന്ധനം സമുദ്രത്തില്‍ ഒഴുക്കിയതിന് ശേഷമാണ് വിമാനം കരിപ്പൂരില്‍ തിരിച്ചിറക്കിയത്. വിദഗ്ദ്ധമായ പരിശോധനകള്‍ക്ക് ശേഷം മാത്രമേ വിമാനത്തിന്റെ യാത്രയെക്കുറിച്ച് തീരുമാനിക്കുകയുള്ളൂവെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: