തിരുവനന്തപുരം: കാലിക്കറ്റ് സര്‍വ്വകലാശാല ഭൂമി ദാന വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രിക്കും വൈസ് ചാന്‍സലര്‍ക്കുമെതിരെ നടപടി ആവശ്യപ്പെട്ട് ഗവര്‍ണറെ കാണാന്‍ ഇടതുമുന്നണി തീരുമാനിച്ചു. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിനായുള്ള ഇടതുമുന്നണി കണ്വെന്ഷന് അടുത്ത മാസം 11ന് ചേരാനും തിരുവനന്തപുരത്ത് ചേര്‍ന്ന മുന്നണിയോഗം തീരുമാനിച്ചു.
ഉപതെരഞ്ഞെടുപ്പിനായി ഇതുവരെ നടത്തിയ പ്രചരണ പ്രവര്‍ത്തനങ്ങള്‍ ഇടതുമുന്നണിയോഗം വിലയിരുത്തി. കണ്വെന്ഷന് ശേഷം ഇടതുമുന്നണി ഒറ്റക്കെട്ടായി നെയ്യാറ്റിന്‍കരയില്‍ വലിയ തോതിലുള്ള പ്രചരണം നടത്തും. ഇതിനൊപ്പം സര്‍ക്കാരിനെതിരെയുള്ള പ്രക്ഷോഭം തുടരാനും മുന്നണിയോഗം തീരുമാനിച്ചു.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ വാര്‍ഷിക ദിനമായ മെയ് പതിനെട്ടിന് സംസ്ഥാനത്തൊട്ടാകെ വഞ്ചനാദിനം ആചരിക്കാനും ഇടതുമുന്നണിയോഗം തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: