തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ യു.ഡി.എഫിന് തികഞ്ഞ വിജയപ്രതീക്ഷയുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പിറവത്തെ കൂട്ടായ്മ നെയ്യാറ്റിന്‍കരയിലും ഉണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. യു.ഡി.എഫില്‍ വിവാദങ്ങളൊന്നും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫിനകത്തെ യോജിപ്പും ഒരുമയുമായിരുന്നു പിറവത്ത് കണ്ടത്. അത് എല്ലാവരും തിരച്ചറിഞ്ഞതാണ്. അതുപോലെയുള്ള പ്രവര്‍ത്തനം നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പിലും ഉണ്ടാകും – മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നെയ്യാറ്റിന്‍കരയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്.സെല്‍വരാജിന്റെ ചിഹ്നം എന്താണെന്ന് കെ.പി.സി.സി പ്രസിഡന്റും സെല്‍വരാജും ചേര്‍ന്ന് തീരുമാനിക്കും. ഇക്കാര്യത്തില്‍ തര്‍ക്കമോ അവ്യക്തതയോ ഇല്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: