ന്യൂദല്‍ഹി: മാവോയിസ്റ്റ് അക്രമങ്ങള്‍ തടയാന്‍ പ്രതിപക്ഷം നടപടി എടുക്കുന്നില്ലെന്ന് ആരോപിച്ച് പ്രതിപക്ഷം ലോക്സഭയില്‍ ബഹളം വച്ചു. ബി.ജെ.ഡി അംഗം ഭദ്രഹരി മുഹതാബാണ് ഇക്കാര്യം ഉന്നയിച്ചത്. മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടു പോയ ബി.ജെ.ഡി എം.എല്‍.എയെ മോചിപ്പിക്കണമെന്ന് സഭ ഒന്നടങ്കം അഭ്യര്‍ത്ഥിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഛത്തീസ് ഗഡില്‍ ജില്ലാ കളക്ടറെ തട്ടിക്കൊണ്ടു പോയ സംഭവവും വിവിധ അംഗങ്ങള്‍ ഉന്നയിച്ചു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് അണ്ണാ ഡി.എം.കെ അംഗങ്ങള്‍ ആവശ്യപ്പെട്ടു. ഇത് അല്‍പ്പ നേരം ബഹളത്തിനിടയാക്കി. എന്നാല്‍ സര്‍ക്കാര്‍ എന്തെങ്കിലും പ്രതികരണം നടത്താന്‍ തയാറായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: