ന്യൂദല്‍ഹി: ഡീസലിന്റെ വില നിയന്ത്രണവും ഉടന്‍ എടുത്തുകളയുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. കേന്ദ്ര ധനകാര്യ സഹ മന്ത്രി നമോ നാരായണ്‍ മീണയാണ് രാജ്യസഭയില്‍ ഇക്കാര്യം രേഖാമൂലം അറിയിച്ചത്. ഇതു സംബന്ധിച്ച് തത്വത്തില്‍ ധാരണയായെന്നും അദ്ദേഹം വ്യക്തമാക്കി.
ഡീസലിന്റെ വില നിയന്ത്രണവും എടുത്തുകളയണമെന്ന് എണ്ണകമ്പനികള്‍ ശക്തമായി ആവശ്യപ്പെട്ടു വരികയായിരുന്നു. പെട്രോള്‍ വില നിയന്ത്രണ അധികാരം കേന്ദ്രസര്‍ക്കാര്‍ നേരത്തേ എണ്ണക്കമ്പനികള്‍ക്കു കൈമാറിയിരുന്നു. ഇതേത്തുടര്‍ന്ന് പെട്രോളിനു നിരവധി തവണ വില വര്‍ധിപ്പിക്കുകയും ചെയ്തു.
ഇപ്പോള്‍ ലിറ്ററിന് അഞ്ചു രൂപ കൂടി വര്‍ധിപ്പിക്കാനുളള നീക്കം എണ്ണക്കമ്പനികള്‍ ആരംഭിച്ചിരിക്കെയാണ് ഡീസല്‍ വില നിയന്ത്രണാധികാരവും കൈമാറാന്‍ കേന്ദ്രം തുനിയുന്നത്. എന്നാല്‍ പാചക വാതക നിര്‍ണയ അധികാരം കേന്ദ്രസര്‍ക്കാരില്‍ തുടരുമെന്ന് കേന്ദ്ര മന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: