കൊച്ചി: കൊച്ചി നഗരസഭാതിര്‍ത്തിയില്‍ മന്തുരോഗികളുടെ എണ്ണം കൂടുന്നതായി കണക്കുകള്‍. ജില്ലയില്‍ ഇതുവരെ കണ്ടെത്തിയ 1899 കേസുകളില്‍ 1300 പേരും കൊച്ചിനഗരസഭാ പരിധിയില്‍ താമസിക്കുന്നവരാണ്. ഇതില്‍ തന്നെ 1800 പേരും കയ്യിലും കാലിലും രോഗമുളളവരാണ്. കോര്‍പറേഷനിലെ 74 ഡിവിഷനുകളിലും മന്തുരോഗത്തിനു സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. മനുഷ്യരില്‍ നിന്ന് കൊതുകിലേക്കുളള രോഗാണു പകര്‍ച്ച തടയുകയെന്ന ലക്ഷ്യത്തോടെയുളള സമൂഹ മന്തുരോഗ ചികിത്സ 26 മുതല്‍ 28 വരെ ജില്ലയില്‍ നടക്കും. രണ്ടു വയസുമുതലുളള കുട്ടികള്‍ ഒരേ ദിവസം തന്നെ പ്രിതിരോധ മരുന്നു കഴിക്കുന്നതുമൂലം രോഗപകര്‍ച്ച ഫലപ്രദമായി തടയാനാകും. ഒരു ഡോസ് മരുന്ന് കഴിക്കുമ്പോള്‍ തന്നെ ശരീരത്തിലെ മൈക്രോഫൈലേറിയ 95 ശതമാനവും നശിക്കും.
കേരളത്തില്‍ കോഴിക്കോട് മുതല്കൊല്ലംവരെയുളള തീരദേശങ്ങളില്‍ രോഗത്തിന് ഏറെ സാധ്യതയുളളയിടങ്ങളാണ്. രാജ്യത്ത് 20 സംസ്ഥാനങ്ങളിലും അഞ്ച് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 200 ജില്ലകളിലാണ് സമൂഹ മന്തുരോഗ ചികിത്സ ഒറ്റദിവസം നടത്തുന്നത്. നിലവില്‍ 1.5 ശതമാനമുളള രോഗവ്യാപന സൂചിക സമൂഹ ചികിത്സയിലൂടെ 0.15 ശതമാനമായി കുറക്കാനാണ് ലക്ഷ്യം. രാജ്യത്താകെ 480 ലക്ഷം രോഗികളോ രോഗവാഹകരോ ഉണ്ടെന്നാണ് കണക്ക്. രോഗ സാന്ദ്രതയില്‍ ബീഹാര്‍ കഴിഞ്ഞാല്‍ കേരളമാണ് രണ്ടാം സ്ഥാനത്ത്.
ജില്ലയിലെ 34 ലക്ഷം ജനസംഖ്യയില്‍ 29 ലക്ഷത്തിനും മരുന്നു നല്‍കുകയാണ് ലക്ഷ്യം. വിവിധ സന്നദ്ധസംഘടനകളുടെ സഹകരണത്തോടെ വീടുകള്‍തോറും കയറി മരുന്നു നല്‍കുന്നതിനായി 13650 വളണ്ടിയര്‍മാരെയാണ് നിയോഗിക്കുന്നത്. 1365 സൂപ്പര്‍വൈസര്‍മാരുമുണ്ടാകും 50 വീടിന് ഒരു വളണ്ടിയര്‍ എന്ന കണക്കിലാണ് ആരോഗ്യപ്രവര്‍ത്തകര സജ്ജമാക്കുന്നത്.
സമൂഹമന്തുരോഗ ചികിത്സാ പദ്ധതിയനുസരിച്ച് രണ്ടിനു അഞ്ചിനുമിടയില്‍ പ്രായമുളളവര്‍ക്ക് ഒരു ഗുളികയും, 6-14 വരെ പ്രായമുളളവര്‍ക്ക് രണ്ടു ഗുളികയും 14-നു മേല്‍ പ്രായമുളളവര്‍ക്ക് മൂങ്ങുളികയുമാണ് നിര്‍ദേശിച്ചിട്ടുളളത്. രണ്ടു വയസിനു താഴെയുളള കുട്ടികള്‍ ഗര്‍ഭിണികള്‍, ഗുരുതരമായ രോഗമുളളവര്‍ എന്നിവരെ പദ്ധതിയില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. ഡിഇസി മരുന്നിനൊപ്പം വിര നശിപ്പിക്കുന്നതിനായി ആല്‍ബന്‍ഡസോള്‍ ഗുളികയും കഴിക്കണം.
സാധാരണയായി കൈകാല്‍, വ്യഷ്ണം, സ്തനം മുതലായ ഭാഗങ്ങളെയാണ് രോഗം കൂടുതലായി ബാധിക്കുന്നത്. രോഗലക്ഷണം മൂര്‍ഛിച്ചാല്‍ മന്തുരോഗം ചികിത്സിച്ചു മാറ്റാനാകില്ല. മന്തുരോഗമുണ്ടാക്കുന്ന അംഗവൈകല്യം ആയുഷ്കാലവും നീണ്ടുനില്‍ക്കും. രോഗികളെ സമൂഹം ഒറ്റപ്പെടുത്തും. ഈ സ്ഥിതി ഒഴിവാക്കുന്നതിനും മന്തുരോഗം സമൂലം ഇല്ലാതാക്കുവാനുമാണ് എല്ലാ വര്‍ഷവും സമൂഹ ചികിത്സ സംഘടിപ്പിക്കുന്നത്.
ഇതേക്കുറിച്ച് സംഘടിപ്പിച്ച മാധ്യമശില്പശാലയില് അഡീഷണല്‍ ഡിഎംഒ ഡോ.സഫിയ ബീവി, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.കെ.വി.ബീന, ജില്ലാ ഫൈലേറിയ ഓഫീസര്‍ സുമയ്യ, ബയോളജിസ്റ്റ് ഹരിദാസ്, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ശ്രീകല തുടങ്ങിയവര്‍ പങ്കെടുത്തു. സമൂഹ മന്തുരോഗ ചികിത്സയുടെ ജില്ലാതല ഉദ്ഘാടനം 26-ന് തൃക്കാക്കരയില്‍ നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: