കാഞ്ഞങ്ങാട്: പുതിയ വളപ്പ് കടപ്പുറത്ത് ഉണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പോലീസ് മുന്‍ നഗരസഭാ കൗണ്‍സിലറടക്കം 153 പേര്‍ക്കെതിരെ കേസെടുത്തു. ഏഴു കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പുതിയ വളപ്പ് കടപ്പുറത്തെ സുജന ബാലകൃഷ്ണണ്റ്റെ വീടിനു പെട്രോളൊഴിച്ച് തീവെച്ച് 3 ലക്ഷം രൂപയുടെ നഷ്ടം വരുത്തിയ സംഭവത്തില്‍ കാഞ്ഞങ്ങാട് മുന്‍ നഗരസഭാംഗവും മുസ്ളിം ലീഗ് മുനിസിപ്പല്‍ സെക്രട്ടറിയുമായ മുഹമ്മദ് കുഞ്ഞി ഉള്‍പ്പെടെ 13 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. റംഷീദ്, റൗഫ്, ഹംസ, റിയാസ്, മിഹ്ദാദ് എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. പുതിയ വളപ്പ് കടപ്പുറത്തെ പ്രകാശ (4൦)നെ ആക്രമിച്ച് കാലൊടിച്ചതിനു അന്‍സാര്‍, ഹുസൈന്, സിയാദ്, ഇര്‍ഫാദ്, ഹാരിസ്, ഷഫീഖ് തുടങ്ങി 4൦ പേര്‍ക്കെതിരെ വധശ്രമത്തിനു കേസെടുത്തു. വി കെ നളിനിയുടെ വീട്ടില്‍ കയറി അക്രമം നടത്തിയതിനു ഉമ്മര്‍, ഷംസു, ഷാഫി തുടങ്ങി 1൦ പേര്‍ക്കെതിരെയും കേസെടുത്തു. സംഘര്‍ഷത്തിണ്റ്റെ പശ്ചാത്തലത്തില്‍ ഷെരിഫ്(32), അബ്ബാസ്(48), ഷൗക്കത്തലി(20), ഹക്കീം (18), അബ്ദുല്‍ ജലീല്‍(35) എന്നിവരെ മുന്‍കരുതലായി അറസ്റ്റു ചെയ്തു. പ്രദീപ് രഞ്ജിത്ത്, ഹാഷിം (27), സാഹിദ് (26), മുഹമ്മദ് (44) എന്നിവരെയും മുന്‍കരുതലായി അറസ്റ്റ് ചെയ്ത ശേഷം വിട്ടയച്ചതായി പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: