പറവൂര്‍: കച്ചേരി മൈതാനത്ത് നടത്തുന്ന സൗന്ദര്യവല്‍ക്കരണ പദ്ധതിയെക്കുറിച്ച് ചിലര്‍ ഉയര്‍ത്തിയ ആക്ഷേപങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന്. വി.ഡി.സതീശന് എംഎല്‍എ കോടതി മന്ദിരം ഇവിടെനിന്നും മാറ്റാന്‍ പോകുന്നു എന്ന പ്രചാരണത്തിന് സത്യവുമായി പുലബന്ധംപോലുമില്ല. കേന്ദ്ര പ്ലാനിംഗ് കമ്മീഷനില്‍ നിന്ന് സംസ്ഥാന പുരാവസ്തുവകുപ്പുവഴി ലഭിച്ച 2 കോടി രൂപ ഉപയോഗിച്ച് കച്ചേരി മന്ദിരത്തിന്റെ നവീകരണ പദ്ധതി അനുവദിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ കോടതി ഇവിടെനിന്നും മാറ്റുന്നു എന്ന് പ്രചരിപ്പിക്കുന്നത് ശരിയല്ല.
വൃത്തഹീനമായി കിടക്കുന്ന കച്ചേരി മൈതാനം സൗന്ദര്യവല്‍ക്കരിക്കുന്നത് ടൂറിസം വകുപ്പില്‍ നിന്നും ലഭിച്ച 1.59 കോടി രൂപ ഉപയോഗിച്ചാണ്. 200 ചതുരശ്ര അടിയുള്ള ഒരു ടൊയ്ലെറ്റ് കോംപ്ലെക്സും 200 ചതുരശ്ര അടിയിലുള്ള ഒരു ഫുഡ്കോര്‍ട്ടും മാത്രമാണ് ഇവിടെ നിര്‍മ്മിക്കുന്നത്. മറ്റൊരു നിര്‍മാണ പ്രവര്‍ത്തനവും ഇല്ല.
പാര്‍ക്കിംഗ് ഏരിയ, ഓപ്പണ്‍ എയര്‍ തീയേറ്റര്‍, കുട്ടികള്‍ക്ക് കളിക്കാനുള്ള സ്ഥലം എന്നിവയാണ് കച്ചേരിമൈതാനത്ത് ഒരുക്കുന്നത്. പുല്ലുവെച്ചുപിടിപ്പിച്ച് മൈതാനം മനോഹരമാക്കുകയും ഇപ്പോള്‍ നിലവിലുള്ള മോശമായ റോഡ് പുതിയ രീതിയില്‍ ബലപ്പെടുത്തുകയുമാണ് ചെയ്യുന്നത്. ഒരു മരം പോലും വെട്ടുകയില്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. ഓട്ടോറിക്ഷ സ്റ്റാന്റിന് യാതൊരു മാറ്റവുമില്ല. കോടതിയുടെ പ്രവര്‍ത്തനത്തിന് യാതൊരു തടസ്സവും ഉണ്ടാകാതെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: