മെക്സിക്കോ: മെക്സിക്കന്‍ ബാറിനകത്ത് മുഖംമൂടി ധരിച്ച അജ്ഞാതര്‍ നടത്തിയ വെടിവയ്പ്പില്‍ 14 പേര് കൊല്ലപ്പെട്ടു. മെക്സിക്കോയിലുള്ള വടക്കന്‍ നഗരത്തിലെ ചിഹ്വാഹയിലാണ് വെടിവയ്പ്പ് നടന്നത്.
പോലീസ് വേഷത്തിലെത്തിയ ഏഴ് പേര് ബാറിനകത്തേക്ക് ഇരച്ച് കയറി ആക്രമണം നടത്തുകയായിരുന്നുവെന്ന് ചിഹ്വാഹ സ്റ്റേറ്റ് വക്താവ് കാര്‍ലോസ് ഗൊണാലോസ് അറിയിച്ചു. ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ അന്വേഷണം വ്യാപിപ്പിക്കുമെന്നും കാര്‍ലോസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: