കൊച്ചി: കടയിരുപ്പ് പ്ലാന്റ് ലിപ്പിഡ്സ് കമ്പനിയില്‍ തൊഴിലാളികളുടെ അവകാശപത്രികയില്‍ ഇക്കഴിഞ്ഞ ജനുവരി 31 നകം ചര്‍ച്ചയിലൂടെ തീരുമാനമെടുക്കാമെന്ന് മാനേജ്മെന്റ് ഉറപ്പ് നല്‍കിയിട്ടും നാളിതുവരെയായിട്ടും തീരുമാനമുണ്ടാകാത്തതിലും,മാനേജ്മെന്റ് തൊഴിലാളികളോട് പ്രതികാര നടപടി തുടരുന്നതിലും, കൂടാതെ അനാവശ്യമായി പിരിച്ചുവിട്ടതൊഴിലാളികളെ തിരിച്ചെടുക്കാത്തതിലും പ്രതിഷേധിച്ച് ബിഎംഎസിന്റെ നേതൃത്വത്തില്‍ അനിശ്ചിതകാല സമരം തുടങ്ങി. കടയിരുപ്പില്‍ നിന്നും പ്രകടനമായി തൊഴിലാളികള്‍ കമ്പനിയുടെ മുന്നിലേക്ക് എത്തിയാണ് സമരം ആരംഭിച്ചത്. പെരുമ്പാവൂര്‍ മേഖല പ്രസിഡന്റ് അഡ്വ.കെ.സി.മുരളീധരന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നയോഗത്തില്‍ ബിഎംഎസ് ജില്ലാ ട്രഷറര്‍ കെ.വി.മധുകുമാര്‍ സമരം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ബിജെപി കുന്നത്തുനാട് നിയോജകമണ്ഡലം പ്രസിഡന്റ് വി.എന്‍.വിജയന്, കുന്നത്തുനാട് മണ്ഡലം ജനറല്‍ സെക്രട്ടറി മനോജ് മനക്കേക്കര എന്നിവര്‍ തൊഴിലാളികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. യൂണിറ്റ് വൈസ് പ്രസിഡന്റ് രവീന്ദ്രനാഥ് നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: