ബ്രസല്‍സ്: ഇന്ത്യയുടെ അഗ്നി 5 മിസൈല്‍ പരീക്ഷണം ഭീഷണിയായി കാണുന്നില്ലന്ന് നാറ്റോ സെക്രട്ടറി ആന്‍ഡേഴ്സ് ഫോഗ് റാസ്മൂസന്‍ പറഞ്ഞു. നാറ്റോ രാജ്യങ്ങള്‍ക്കും അവരുടെ മറ്റ് കേന്ദ്രങ്ങള്‍ക്കും മിസൈല്‍ ഭീഷണി സൃഷ്ടിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബ്രസല്‍സിലെ നാറ്റോയുടെ ഹെഡ് ക്വാട്ടേഴ്സില്‍ മാധ്യമങ്ങളോട് സംസാരിക്കവേയാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്. 5000 കിലോ മീറ്റര്‍ ദൂര പരിധിയുള്ള മിസൈല്‍ ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ചെടുത്തതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: