ബാഗ്ദാദ്: ബാഗ്ദാദിലും വടക്കന്‍ നഗരമായ കിര്കുകിലും ഉണ്ടായ ബോംബ് സ്ഫോടനങ്ങളില്‍ 30 പേര് കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരില്‍ പോലീസ് ഉദ്യോഗസ്ഥനും ഉള്‍പ്പെടുന്നു.
ബാഗ്ദാദിന് 290കി.മി. വടക്ക് സ്ഥിതി ചെയ്യുന്ന കിര്‍കുകിലെ വിവിധ സ്ഥലങ്ങളില്‍ രാവിലെ നടന്ന സ്ഫോടനങ്ങളില്‍ 17 പേര് കൊല്ലപ്പെട്ടതായി പോലീസ് മേധാവി ജനറല്‍ സര്‍ഹാദ് ഖ്വാദിര്‍ അറിയിച്ചു. ബാഗ്ദാദില്‍ നടന്ന സ്ഫോടനത്തില്‍ ആറു പേരും മരിച്ചു. മുപ്പതോളം പേര്‍ക്ക് സ്ഫോടന പരമ്പരയില്‍ പരിക്കേറ്റിട്ടുണ്ട്.
ബാഗ്ദാദിന് വടക്ക് ദിയാല പ്രവിശ്യയില്‍ ചാവേര്‍ ആക്രമണത്തില്‍ പോലീസ് ഉദ്യേഗസ്ഥന് കൊല്ലപ്പെട്ടതായി സൈനിക ഉദ്യേഗസ്ഥന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: