പന്തളം: പന്തളം കൊട്ടാരത്തിലെ വലിയ തമ്പുരാട്ടി തിരുവാതിരനാള്‍ ലക്ഷ്മി (94) തീപ്പെട്ടു. ഇന്നു പുലര്‍ച്ചെ 3.30നായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് പന്തളം കൈപ്പുഴ പുത്തന്‍കോയിക്കല്‍ കൊട്ടാര വളപ്പില്‍ നടക്കും.
വലിയ തമ്പുരാട്ടിയുടെ നിര്യാണംമൂലം ആശൂലമായതിനാല്‍ പന്തളം വലിയകോയിക്കല്‍ ധര്‍മ്മശാസ്താ ക്ഷേത്രം അടച്ചു. ഇനി 30 ന് തുറക്കും. രോഹിണിനാള്‍ അംബാലിക തമ്പുരാട്ടി, പരേതരായ പുണര്‍തംനാള്‍ രവിവര്‍മ്മ, രോഹിണിനാള്‍ കേരളവര്‍മ്മ, മകയിരം നാള് രാമവര്‍മ്മ, മൂലം നാള് രാജരാജവര്‍മ്മ എന്നിവര്‍ വലിയ തമ്പുരാട്ടിയുടെ സഹോദരങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: