തിരുവനന്തപുരം: മുസ്ലീംലീഗിന് മുന്നില്‍ നേതൃത്വം കീഴടങ്ങിയതിനാല്‍ ഇടഞ്ഞു നില്ക്കുന്ന ആര്യാടന് മുഹമ്മദിനെ അനുനയിപ്പിക്കാന്‍ എ.കെ.ആന്റണി രംഗത്തിറങ്ങി. അവിവേകമൊന്നും കാട്ടരുതെന്ന് ആന്റണി ടെലിഫോണില്‍ ബന്ധപ്പെട്ട് ആര്യാടനോട് അഭ്യര്‍ഥിച്ചു. കെപിസിസി തീരുമാനത്തിന് വിരുദ്ധമായി ലീഗിന് കീഴടങ്ങിയതില്‍ പ്രതിഷേധിച്ച് മന്ത്രിസ്ഥാനം ഒഴിയാന്‍ ആര്യാടന് സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. ഇതിനെ മയപ്പെടുത്താനെന്നവണ്ണം ഗതാഗതവകുപ്പു കൂടി ആര്യാടനു നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു.
ഗതാഗത വകുപ്പ് ആര്യാടന് ഇന്നലെയും ഏറ്റെടുത്തിട്ടില്ല. പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തില്ലെന്നു മാത്രമല്ല തുടര്‍ന്നുള്ള മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയും ചെയ്തു. പ്രതിഷേധം കൊണ്ടു തന്നെയാണിതു ചെയ്തതെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. മലപ്പുറം ജില്ലയില്ലെങ്ങും ലീഗ് ആഹ്ലാദപ്രകടനം നടത്തുന്നതില്‍ മലപ്പുറം ഡിസിസിയുടെ പ്രതിഷേധവും ശക്തമായി. കോണ്‍ഗ്രസില്‍ അടുത്തെങ്ങും കെട്ടടങ്ങാത്ത പ്രതിഷേധവും അമര്‍ഷവും ഉയരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: