കൊല്‍ക്കത്ത: ഇന്റര്‍നെറ്റില്‍ മമതാ ബാനര്‍ജിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള കാര്ട്ടൂണുകള് വരച്ച് പ്രദര്‍ശിപ്പിച്ചതിന് ജാദവ്പുര്‍ യൂണിവേഴ്സിറ്റി പ്രൊഫസറെ പശ്ചിമബംഗാള്‍ പൊലീസ് അറസ്റ്റ് ചെയ്തു.
ജാദവ്പൂര്‍ യൂണിവേഴ്സിറ്റിയിലെ രസതന്ത്രം വിഭാഗം പ്രൊഫസര്‍ അംബികേശ് മഹാപാത്രയാണ് മമതയുടെ കാര്‍ട്ടൂണ്‍ വരച്ചതിന് അറസ്റ്റിലായത്. മമതാബാനര്ജിയ്ക്കെതിരെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള ചിത്രങ്ങള്‍ വരച്ച് ഇന്റര്‍നെറ്റില്‍ കൂടി വ്യാപിപ്പിച്ചതിനാണ് പ്രൊഫസര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
പ്രൊഫസര്‍ മഹാപാത്രയെ ഇന്ന് അലിപൂര്‍ കോടതിയില്‍ ഹാജരാക്കും.കഴിഞ്ഞ ദിവസം വീട്ടിലേക്ക് മടങ്ങും വഴി തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇദ്ദേഹത്തിനെതിരെ അക്രമണം നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: