തിരുവനന്തപുരം: ഭൂചലനം അനുഭവപ്പെട്ട സാഹചര്യത്തില്‍ ജനങ്ങള്‍ പരിഭ്രാന്തരാവരുതെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതാധികാര സമിതിയോഗം സ്ഥിതിഗതികള്‍ വിലയിരുത്തി.
മുന്‍കരുതല്‍ നടപടി സ്വീകരിക്കാന്‍ വിവിധ വകുപ്പുകള്‍ക്കു മുഖ്യമന്ത്രിയുടെ ഓഫിസ് നിര്‍ദേശം നല്കി. കൂടാതെ സെന്‍ട്രല്‍ എര്‍ത്ത് സയന്‍സ് ഡയറക്റ്ററുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി. കേരളത്തിലെ തീരപ്രദേശങ്ങളില്‍ സുനാമി ജാഗ്രതാ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രമാണു മുന്നറിയിപ്പു നല്‍കിയത്.
മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും സുനാമിയുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും കടലിനോടു ചേര്‍ന്നു നില്കുന്നവര് മാറിനില്‍ക്കണമെന്നും അധികൃതര്‍ അറിയിച്ചു. തീരപ്രദേശങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്കി.
അടിയന്തരഘട്ടങ്ങളില്‍ സജ്ജമായിരിക്കാന്‍ തീരപ്രദേശങ്ങളിലെ ആശുപത്രികള്‍ക്ക് ആരോഗ്യമന്ത്രി നിര്‍ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: