ന്യൂദല്‍ഹി: രാജ്യ തലസ്ഥാനത്തു പബ്ബ് ഉടമയുടെ കാര്‍ ബൈക്കിലിടിച്ചു പൊലീസുകാരന് മരിച്ചു. പട്രോളിങ് നടത്തുകയായിരുന്ന ദീപക് സിങ് ചൗഹാന് (39 ) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സഹപ്രവര്ത്തകന് അമിത് കുമാറിന് ഗുരുതരമായി പരിക്കേറ്റു. പരുക്ക്. കൂടെയുണ്ടായിരുന്ന അമിത് കുമാറിന്റെ നില ഗുരുതരം.
പുലര്‍ച്ചെയാണ് അപകടം നടന്നത്. നൈറ്റ് പട്രോളിങ്ങിനിടെ പോലീസുകാര്‍ സഞ്ചരിച്ച ബൈക്കിനു പിന്നില്‍ അമിത വേഗത്തില്‍ വന്ന ബെന്‍സ് കാര്‍ ഇടിക്കുകയായിരുന്നു. ദല്‍ഹിയില്‍ വിവിധയിടങ്ങളില്‍ പബ്ബുകള്‍ നടത്തുന്ന ഗുര്‍ദീപ് ആണു കാറോടിച്ചത്.
സംഭവ സ്ഥലത്തു നിന്നു രക്ഷപെട്ട ഇയാളെ പിന്നീടു പൊലീസ് അറസ്റ്റ് ചെയ്തു. ഡ്രൈവിങ്ങിനിടെ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് ഇയാള്‍ കുറ്റസമ്മതം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: