മുംബൈ: രണ്ടു മാസം മുമ്പ് ശസ്ത്രക്രിയയ്ക്ക് വിധേയനായ ബോളിവുഡ് താരം അമിതാഭ് ബച്ചന് വീണ്ടും വയറില്‍ വേദന അനുപ്പെട്ടു. മുംബൈയിലെ സെവന്‍ഹില്‍ ആശുപത്രിയില്‍ ഇന്ന് അദ്ദേഹം സ്കാനിംഗിന് വിധേയനായേക്കും.
കഴിഞ്ഞ രാത്രി തനിക്ക് വയറില്‍ അസഹനീയമായ വേദന ഉണ്ടായതായി ബച്ചന് തന്നെയാണ് തന്റെ ബ്ലോഗില്‍ എഴുതിയത്. രാത്രിയുണ്ടായ വേദന കാരണം തനിക്ക് നടക്കാനോ ഇരിക്കാനോ കിടക്കാനോ കഴിയാത്ത അവസ്ഥായിരുന്നെന്ന് ബിഗ് ബി എഴുതി. വേദനാസംഹാരികള്‍ കഴിച്ചാണ് രാത്രി കഴിച്ചു കൂട്ടിയതെന്നും അദ്ദേഹം ബ്ലോഗില്‍ കുറിച്ചു.
1982ല്‍ ‘കൂലി’ എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിനിടെയാണ് അമിതാഭിന് വയറില്‍ പരിക്കേറ്റത്. അടുത്തിടെ വേദന അസഹനീയമായതോടെ ഫെബ്രുവരി 11ന് ബച്ചന് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: