അബുജ: നൈജിരിയയിലെ വടക്കന്‍ സംസ്ഥാനമായ ബെന്യൂവില്‍ പള്ളിമന്ദിരം ഇടിഞ്ഞു വീണ് 38 പേര് മരിച്ചു. മരിച്ചവരില്‍ 14 പേര് സ്ത്രീകളും ആറു പേര് കുട്ടികളുമാണ്. ആദംബേയിലെ സെന്റ്റോബര്ട്സ് കത്തോലിക്കാ പള്ളി മന്ദിരമാണ് പേമാരിയിലും കൊടുങ്കാറ്റിലും തകര്‍ന്ന് ദുരന്തം വിതച്ചത്.
പള്ളി മന്ദിരത്തിന് വെളിയിലാണ് തിങ്കളാഴ്ച പ്രത്യേക പ്രാര്‍ത്ഥന നടത്തിയിരുന്നതെങ്കിലും പേമാരിയെ തുടര്‍ന്ന് ആരാധകരില്‍ പലരം പള്ളിമന്ദിരത്തിലേക്ക് ഓടിക്കയറി. മന്ദിരം ഇടിഞ്ഞുവീണത് അപ്പോഴായിരുന്നു.
ഈസ്റ്റര്‍ ദിനത്തില്‍ നൈജീരിയയില്‍. കാര്‍ബോംബ് സ്ഫോടനങ്ങളിലും പള്ളി തകര്‍ന്നുണ്ടായ അപകടത്തിലും മൊത്തം 88 പേരാണ് കൊല്ലപ്പെട്ടത്. രണ്ടിടത്തുണ്ടായ കാര്‍ ബോംബ് സ്ഫോടനങ്ങളില്‍ 50 പേര് കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: