കൊച്ചി: ആധുനിക ജീവിത ശൈലിയിലൂടെ ഇന്ന് മനുഷ്യരാശിക്ക് ആരോഗ്യം നഷ്ടപ്പെട്ട് മനസമാധാനവും സ്വസ്ഥതയും ഇല്ലാതാക്കികൊണ്ടിരിക്കുന്ന പ്രമേഹം എന്ന മാരകമായ രോഗത്തിന് മധുരവും വ്യായാമവും മരുന്നാക്കി ഡോ.എം.വി.പ്രസാദ് നടത്തുന്ന ചികിത്സാ രീതി സമൂഹത്തിന് ഏറെ ഗുണംചെയ്യുമെന്ന് സംസ്ഥാന എക്സൈസ് തുറമുഖ ഫിഷറീസ് വകുപ്പ് മന്ത്രി കെ.ബാബു പറഞ്ഞു.
എറണാകുളം ടൗണ്‍ഹാളില്‍ ഫ്രണ്ട്സ് ഓഫ് ഡയബറ്റിക്സ് റസിഡന്റ്സ് അസോസിയേഷന് അപ്പെക്സ് കൗണ്‍സിലുകളുടെ സഹകരണത്തില്‍ സംഘടിപ്പിച്ച ഡയബറ്റിക് കൗണ്‍സിലിംഗ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി കെ.ബാബു.
ഹൈബി ഈഡന് എംഎല്‍എയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ കോര്പ്പറേഷന് പ്രതിപക്ഷനേതാവ് കെ.ജെ.ജേക്കബ്, ചേമ്പര്‍ ഓഫ് കൊമേഴ്സ് മുന്‍ പ്രസിഡന്റ് ഇ.എസ്.ജോസ്, എഡ്രാക്ക് ജില്ലാ പ്രസിഡന്റ് രംഗദാസ പ്രഭു, റേസ് ജില്ലാ സെക്രട്ടറി കുരുവിള മാത്യൂസ്, അബ്ദുള്‍ റഷീദ് ഹാജി, ഫാദര്‍ ഡൊമിനിക്, ടി.എച്ച്.ബാബുസേട്ട്, എം.വി.പ്രമോദ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ഡോ.എം.വി.പ്രസാദിന്റെ റണ്ട് മണിക്കൂറിലേറെ നിണ്ടുനില്‍ക്കുന്ന ഡയബറ്റിക് കൗണ്‍സിലിങ്ങ് ക്ലസുകള്‍ നടന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരക്കണക്കിന് പ്രമേഹരോഗികള്‍ കൗണ്‍സിലിങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: