ന്യൂദല്‍ഹി. മുസ്ലീം ലീഗിന് സ്പീക്കര്‍ പദവി നല്കി അഞ്ചാം മന്ത്രിപ്രശ്നം പരിഹരിക്കാന്‍ കോണ്‍ഗ്രസ് നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. അഞ്ച് മന്ത്രിമാര്‍ എന്നതിനു പകരം നാലു മന്ത്രി സ്ഥാനവും ഒരു സ്പീക്കര്‍ സ്ഥാനവും ലീഗിന് നല്‍കാനാണ് ശ്രമം. നിലവില്‍ സ്പീക്കറായ ജി. കാര്‍ത്തികേയനെ രാജിവെപ്പിച്ച് മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനാണ് നീക്കം. ഇതോടൊപ്പം മുസ്ലീം ലിഗീലെ ഒരു മന്ത്രിയും രാജിവെയ്ക്കും. രാജിവെയ്ക്കുന്ന ലീഗ് മന്ത്രിക്ക് സ്പീക്കര്‍ സ്ഥാനം നല്‍കാനാണ് ആലോചന. ലീഗിലെ ഒരാള്‍ പുതിയ മന്ത്രിയായും സത്യപ്രതിജ്ഞ ചെയ്യും. മന്ത്രിസഭയില്‍ സാമുദായിക സന്തുലിതാവസ്ഥ പാലിക്കുന്നതിനാണ് കോണ്‍ഗ്രസിന്റെ പുതിയ ഫോര്‍മുല. ഇത് സംബന്ധിച്ച് സ്പീക്കര്‍ ജി. കാര്‍ത്തികേയനുമായി മുഖ്യമന്ത്രിതിങ്കളാഴ്ച രഹസ്യചര്‍ച്ച നടത്തിയതായും റിപ്പോര്‍ട്ടുണ്ട്.
എന്നാല്‍ പുതിയ ഫോര്‍മുലയെക്കുറിച്ച് ലീഗിന് യാതൊരു അറിവും ഇല്ലെന്നാണ് ലീഗ് ജനറല്‍ സെക്രട്ടറിയായ കെ.പി.എ.മജീദ് പ്രതികരിച്ചത്. മഞ്ഞളാംകുഴി അലി മന്ത്രിയാകുന്ന കാര്യം ലീഗ് നേരത്തെ പ്രഖ്യാപിച്ചിരുന്നതാണെന്നും ഇക്കാര്യം ഇനിയും ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: