പെരുമ്പാവൂര്‍: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ പ്രസിദ്ധ ശാസ്താ ക്ഷേത്രമായ പെരുമ്പാവൂര്‍ ശ്രീധര്‍മശാസ്താ ക്ഷേത്രത്തിലെ തിരുവുത്സവത്തിന് നാളെ കൊടിയേറും. 13നാണ് ആറാട്ടോടെ ഉത്സവം സമാപിക്കുന്നത്. ഉത്സവത്തിന് മുന്നോടിയായി നടന്നുവന്ന ശ്രീരാമായണ നവാഹ സത്രം ഇന്ന് സമാപിക്കും.
ഏപ്രില്‍ 6ന് രാവിലെ വിശേഷാല്‍ പൂജകള്‍, വൈകിട്ട് 6.30ന് ദീപാരാധന 6.45ന് സംഗീതക്കച്ചേരി ടി.എസ്.അയ്യപ്പന് ആന്റ് പാര്‍ട്ടി 8.30ന് കൊടിയേറ്റ് 9ന് കൊടിയേറ്റ് സദ്യ 9.15 നാമ സങ്കീര്‍ത്തന ലഹരി. 7ന് രാവിലെ 9ന് ഉത്സവബലി, 10ന് ഓട്ടന്തുള്ളല്, വൈകിട്ട് 3ന് ചാക്യാര്‍കൂത്ത് എടനാട് രാജന് നമ്പ്യാര്‍ 7 മുതല്‍ ഡബിള്‍ തായമ്പക അവതരണം കല്ലൂര്‍ രാമന്‍കുട്ടി ആന്റ് പോരൂര്‍ ഉണ്ണികൃഷ്ണന് 9.30ന് കൊടിപ്പുറത്ത് വിളക്ക്.
8ന് രാവിലെ 10ന് ശീതങ്കന്‍ തുള്ളല്‍ കലാമണ്ഡലം സുരേഷ്, വൈകിട്ട് 6.45ന് സംഗീതക്കച്ചേരിതൊടുപുഴ സിസ്റ്റേഴ്സ്, 8.30ന് ബാലെ ഭീഷ്മര്‍ 9.30ന് ഹരിവരാസനം. 9ന് രാവിലെ 6 മുതല്‍ നാരായണീയ പാരായണം വൈകിട്ട് 6.45ന് സോപാനസംഗീതം അമ്പലപ്പുഴ വിജയകുമാര്‍ ആന്റ് പാര്‍ട്ടി, 8.30ന് മോഹിനിയാട്ടക്കച്ചേരി 10ന് രാവിലെ 9ന് സംഗീതാരാധന വൈകിട്ട് 5ന് അക്ഷരശ്ലോക സദസ്സ്, രാത്രി 10 മുതല്‍ മേജര്‍സെറ്റ് കഥകളി കഥ- നളചരിതം ഒന്നാം ദിവസം, കീചക വധം.
11ന് രാവിലെ 8.30ന് ശ്രീബലി, വൈകിട്ട് 7.30ന് ഭക്തിഗാനമേള- മധുബാലകൃഷ്ണന് ആന്റ് പാര്‍ട്ടി, 12ന് രാവിലെ 7ന് ഗജപൂജ 8ന് ശ്രീബലി എഴുന്നള്ളിപ്പ് നാദസ്വരം ആറന്മുള ശ്രീകുമാര്‍ ആന്റ് പാര്‍ട്ടി തകില് കാവാലം ശ്രീകുമാര്‍, തുറവൂര്‍ രാജ്കുമാര് തുടര്‍ന്ന് മട്ടന്നൂര്‍ ശങ്കരന് കുട്ടിമാരാരും സംഘവും അണിനിരക്കുന്ന പഞ്ചാരി മേളം. 12.30ന് പ്രസാദ ഊട്ട് . വൈകിട്ട് 3ന് കാഴ്ചശ്രീബലി പഞ്ചവാദ്യം കലാമണ്ഡലം പരമേശ്വരമാരാര്‍ ആന്റ് പാര്‍ട്ടി. 7 ഗജവീരന്മാര് അണി നിരക്കുന്ന പകല്‍പ്പൂരത്തിന് പാമ്പാടി രാജന് ശ്രീധര്‍മ ശാസ്താവിന്റെ തിടമ്പേറ്റും. രാത്രി 8ന് ഫലിത പ്രഭാഷണം നന്ദകിഷോര്‍ തൃശൂര്‍, 9.30ന് വലിയവിളക്കുപള്ളി വേട്ട.
13ന് രാവിലെ 8ന് ആറാട്ടെഴുന്നള്ളിപ്പ്, പാണ്ടിമേളം 12ന് കൊടിയിറക്ക്, വൈകിട്ട് 7ന് നൃത്തസന്ധ്യ, 14ന് രാവിലെ 8.30ന് വിഷുക്കണി ദര്‍ശനം രാത്രി 8ന് വിളക്ക് . ചടങ്ങുകള്‍ക്ക് തന്ത്രി ചെറുമുക്ക് ജാതവേദന്‍ നമ്പൂതിരി മുഖ്യ കാര്‍മികത്വം വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: