ന്യൂയോര്‍ക്ക്: സിഖ് തീവ്രവാദ ഗ്രൂപ്പായ ഖാലിസ്ഥാന്‍ കമാന്‍ഡോ ഫോഴ്സിന് സഹായം നല്‍കിയതിന്റെ പേരില്‍ പാക് കനേഡിയന്‍ വംശജനായ ഖാലിദ് അവാന് (50)പതിനാലുവര്ഷത്തെ ജയില്‍ ശിക്ഷ യുഎസ് കോടതി വിധിച്ചു. തീവ്രവാദികള്‍ക്ക് ധനം നല്കി സഹായിച്ചു എന്നതാണ് ഖാലിദ് ചെയ്ത കുറ്റം. ഇന്ത്യയില്‍ നടന്ന നിരവധി തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഖാലിസ്ഥാന്‍ ഗ്രൂപ്പ് ഉത്തരവാദിയാണ്. 1986 ല്‍ പഞ്ചാബില്‍ സിക്കുകാര്‍ക്ക് മാത്രമായി സംസ്ഥാനം വേണമെന്ന പ്രക്ഷോഭത്തില്‍ നിരവധി സിക്കുകാര്‍ മരിക്കാനിടയായി. കൂടാതെ പഞ്ചാബ് മുഖ്യമന്ത്രി ബിയാന്ത് സിംഗിന്റെ കൊലപാതകത്തിന് പിന്നിലും ഖാലിസ്ഥാന്‍ ഗ്രൂപ്പാണ് പ്രവര്‍ത്തിച്ചിട്ടുള്ളത്.
2007 ല്‍ അവാന് 14 വര്‍ഷത്തെ ജയില്‍ ശിക്ഷ ലഭിച്ചുവെങ്കിലും രണ്ടാം യുഎസ് സര്‍ക്യൂട്ട് കോടതിയുടെ പരിഗണനക്കായി നീട്ടിവെച്ചിരിക്കുകയായിരുന്നു. ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുകയും ഇത്തരത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്തതിനാല്‍ അവാന് 14 വര്‍ഷത്തെ തടവ് ശിക്ഷ വീണ്ടും വിധിക്കുന്നതായി കോടതി പറഞ്ഞു.
2001 ലെ മുംബൈ ഭീകരാക്രമണത്തിനുശേഷം അവാനെ ന്യൂയോര്‍ക്ക് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
അവാന്റെ കേസുമായി സഹകരിച്ച ഇന്ത്യന്‍ സര്‍ക്കാരിനും പഞ്ചാബ് പോലീസ് വിഭാഗത്തിനും യുഎസ് കോടതി നന്ദി അറിയിച്ചു.
അതേസമയം, ഖാലിസ്ഥാന്‍ ഗ്രൂപ്പിലേക്ക് പുതിയ അംഗങ്ങളെ എടുക്കുവാന്‍ അവാന് പഞ്ച്വാറിലേക്കും പാക്കിസ്ഥാനിലേക്കും ഫോണിലൂടെ ബന്ധപ്പെട്ടിരുന്നുവെന്നും ഇതിനായി നൂറുകണക്കിന് പേര്‍ക്ക് പണം നല്‍കിയിരുന്നതായും വിചാരണയില്‍ അവാന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: