കോഴിക്കോട്. സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും പോളിറ്റ് ബ്യൂറോ അംഗവുമായ ബുദ്ധദേവ് ഭട്ടാചാര്യ പങ്കെടുത്തേക്കില്ലെന്ന് സൂചന. ബുദ്ധദേവും സി.പി.എം കേന്ദ്രനേതൃത്വവും ഏറെക്കാലമായി അകല്‍ച്ചയിലാണ്.
അതേസമയം, അനാരോഗ്യം മൂലമാണ് ബുദ്ധദേവ് പങ്കെടുക്കാത്തതെന്നാണ് പാര്‍ട്ടി വിശദീകരണം. ബംഗാളിലെ തെരഞ്ഞെടുപ്പു തോല്‍വിക്കു ശേഷം സംസ്ഥാനത്തിനു പുറത്തു നടക്കുന്ന പിബി യോഗങ്ങളില്‍ അദ്ദേഹം പങ്കെടുക്കാറില്ല.
ബുദ്ധദേവിനെ പോളിറ്റ് ബ്യൂറോയില്‍ നിന്നൊഴിവാക്കി കേന്ദ്രകമ്മിറ്റിയില്‍ നിലനിര്‍ത്താന്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ തീരുമാനമുണ്ടായേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: