കൊച്ചി: അഞ്ചാം മന്ത്രിസ്ഥാനം സംബന്ധിച്ച മുസ്ലീം ലീഗ് പുറത്തിറക്കിയ വാര്ത്താക്കുറിപ്പിനെക്കുറിച്ചു പ്രതികരിക്കുന്നില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇത്തരമൊരു വാര്‍ത്താക്കുറിപ്പിനെ കുറിച്ച് തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് യോഗത്തില്‍ എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്തിട്ടുണ്ട്. ഇക്കാര്യങ്ങള്‍ കണ്‍വീനര്‍ പി.പി. തങ്കച്ചന് മാധ്യമങ്ങളെ അറിയിച്ചിരുന്നു. ഈ വിഷയത്തില്‍ കൂടുതലായി ഒന്നും പറയാനില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
അഞ്ചാം മന്ത്രി സംബന്ധിച്ച് താനും കെ.പി.സി.സി അധ്യക്ഷനും ഹൈക്കമാന്‍ഡുമായി ചര്‍ച്ച ചെയ്യുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: