ന്യൂദല്‍ഹി: നഴ്സുമാരുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ പാര്‍ലമെന്റിനു മുന്നില്‍ ധര്‍ണ നടത്തി. നാളെ ഇക്കാര്യം ഉന്നയിച്ച് എം.പിമാര്‍ പ്രധാനമന്ത്രിയെ കാണും.
പത്തരയോടെയാണ് പാര്‍ലമെന്റിലെ ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ ധര്‍ണ ആരംഭിച്ചത്. നഴ്സുമാരുടെ അവകാശ സംരക്ഷണത്തിന് നിയമം കൊണ്ടുവരണമെന്നാണ് ആവശ്യം. നഴ്സുമാര്‍ക്കു കൃത്യമായ ശമ്പളം, സുരക്ഷ എന്നിവ ഉറപ്പാക്കണമെന്നും എം.പിമാര്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം ഈ ആവശ്യങ്ങള്‍ ഉന്നയിച്ചു നഴ്സുമാര്‍ പാര്‍ലമെന്റിലേക്കു മാര്‍ച്ച് നടത്തിയിരുന്നു. രാജ്യവ്യാപകമായി നഴ്സുമാര്‍ നടത്തുന്ന സമരത്തിനു പിന്തുണ പ്രഖ്യാപിച്ചാണു കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ ധര്‍ണ നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: