തിരുവനന്തപുരം: ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്കു മാത്രമേ ഇനിമുതല്‍ ബാര്‍ ലൈസന്‍സ് നല്‍കൂവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ത്രീ സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാറുകള്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
മദ്യത്തിലൂടെ ലഭിക്കുന്ന വരുമാനം സര്‍ക്കാരിന്റെ യഥാര്‍ഥ വരുമാനമായി കാണുന്നില്ല. മദ്യത്തിലൂടെ ലഭിക്കുന്ന മുഴുവന്‍ വരുമാനവും ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തയാറാണ്. എന്നാല്‍ മറ്റു ചില സാമൂഹിക കാരണങ്ങളാണ് ഇതില്‍ നിന്ന് സര്‍ക്കാരിനെ പിന്തിരിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: