ഗഡ്ചിരോളി (മഹാരാഷ്ട്ര): മഹാരാഷ്ട്രയിലെ പുഷ്തോതോളയില് കുഴിബോംബ് സ്ഫോടനത്തില്‍ 15 സി.ആര്.പി.എഫ് ജവാന്മാര് കൊല്ലപ്പെട്ടു. സ്ഫോടനത്തില്‍ സൈനിക വാഹനം പൂര്‍ണമായും തകര്‍ന്നു.
സൈന്യത്തിന് സഞ്ചരിക്കുന്നതിനായി റോഡ് നിര്‍മ്മിക്കാന്‍ ഗട്ടയിലേക്കുള്ള യാത്രാമദ്ധ്യേയാണ് നക്സലുകള്‍ റോഡരുകില്‍ സ്ഥാപിച്ച കുഴിബോംബ് പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. സ്ഫോടനത്തില്‍ സൈനികര്‍ സഞ്ചരിച്ചിരുന്ന ബസ് തകര്‍ന്നു.
ഛത്തീസ്ഗഡ്, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് ഗഡ്ചിരോളിയുടെ അടുത്തുള്ളത്. മാവോയിസ്റ്റ് സാന്നിധ്യം കൂടുതലുള്ള മേഖലയാണിത്. 2009ല്‍ ഇവിടെ 17 പേര് മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: