തിരുവനന്തപുരം: 2003 മുതല്‍ 2009 വരെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് നല്കിയ വായ്പകള്‍ക്ക് പലിശയിളവ് നല്‍കണമെന്ന് ധനമന്ത്രി കെ.എം.മാണി ബാങ്കേഴ്സ് കമ്മിറ്റിയോട് ആവശ്യപ്പെട്ടു. പലിശയില്‍ മൂന്ന് ശതമാനമെങ്കിലും ഇളവ് അനുവദിക്കണമെന്നും വായ്പകള്‍ തിരിച്ചടക്കുന്നതിനുള്ള തീയതി നീട്ടി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പലിശ ഇളവു നല്കിയാല് മുടങ്ങിയ വായ്പകള്‍ തിരിച്ചുപിടിക്കാന്‍ ബാങ്കുകള്‍ക്കു കഴിയുമെന്നും മാണി പറഞ്ഞു. സര്‍ക്കാരിന്റെ അഭ്യര്‍ഥന പരിഗണിക്കുമെന്നു ബാങ്കേഴ്സ് സമിതി അറിയിച്ചു. 2003-09 കാലയളവിലെ വിദ്യാഭ്യാസ വായ്പകളുടെ വിവരങ്ങള്‍ ഏപ്രില്‍ 30നകം അറിയിക്കാന്‍ ബാങ്കുകള്‍ക്കു നിര്‍ദേശം നല്‍കും.
മത്സ്യത്തൊഴിലാളികള്‍ക്കു നല്കിയ വായ്പകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയോ ജപ്തി നടപടികള്‍ക്കുള്ള മൊറട്ടോറിയം പിന്‍വലിക്കുകയോ ചെയ്യണമെന്നും ധനമന്ത്രിയോടു സമിതി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: