കോഴിക്കോട്: കോഴിക്കോട് കാക്കൂരില്‍ പടക്ക നിര്‍മ്മാണശാലയ്ക്ക് തീപിടിച്ച് സ്ത്രീ മരിച്ചു. പുഴക്കോട്ടുചാലില്‍ ഷീന ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ പ്രിയ എന്ന തൊഴിലാളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാക്കൂരിലെ രാഘവന്റെ ഉടസ്ഥതയിലുള്ള പടക്കനിര്‍മ്മാണ ശാലയിലാണ് അപകടം നടന്നത്. പരിക്കേറ്റ രണ്ടു സ്ത്രികളെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഒരാള്‍ മരിച്ചു. ഉച്ചഭക്ഷണസമയത്തായിരുന്നു അപകടമെന്നതിനാല്‍ മറ്റു തൊഴിലാളികള്‍ രക്ഷപ്പെടുകയായിരുന്നു.
അഞ്ചുവര്‍ഷം മുമ്പും ഇതേ പടക്കനിര്‍മ്മാണശാലയില്‍ തീപ്പിടിത്തമുണ്ടായിരുന്നു. അന്നും ഉച്ചഭക്ഷണസമയമായതിനാല് എല്ലാ തൊഴിലാളികളും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: