എസ്. സന്ദീപ്
കോട്ടയം: പുരുഷാരമായി പൂരം. ഓരോ നഗര വഴികളും തിരുനക്കരേശണ്റ്റെ മുന്നിലേക്ക് നീണ്ടപ്പോള്‍ അണമുറിയാതെ ഒഴുകിയെത്തിയ ജനസഞ്ചയത്തിന് മറക്കാനാവാത്ത പൂരക്കാഴ്ചകള്‍ മാത്രം. കിഴക്കന്‍-പടിഞ്ഞാറന്‍ ചേരുവാരങ്ങളിലായി തൃശൂറ് പൂരപ്രമാണികളായ തിരുവമ്പാടി-പാറമേക്കാവ് വിഭാഗങ്ങള്‍ അണിനിരത്തിയത് മായാക്കാഴ്ചകള്‍. ഇരുവശങ്ങളിലുമായി അണിനിരന്ന പതിനൊന്നുവീതം കൊമ്പന്മാരില് തിടമ്പേറ്റിയ ഗുരുവായൂറ് വലിയ കേശവനും മംഗലാംകുന്ന് അയ്യപ്പനും നിറഞ്ഞുനിന്നും. ഈരാറ്റുപേട്ട അയ്യപ്പനും പാമ്പാടി സുന്ദരനും പല്ലാട്ട് ബ്രഹ്മദത്തനും ഉള്‍പ്പെടെയുള്ളവര്‍ ചമയങ്ങളണിഞ്ഞ് അരിയാകളില് നിരന്നു. വൈകിട്ട് ൫ മണിയോടെ ഇതിനിടയിലേക്കെത്തിയ മട്ടന്നൂറ്‍ ശങ്കരന്‍കുട്ടിമാരാരും പെരുവനം കുട്ടന്മാരാരും തീര്‍ത്ത മേള പ്രപഞ്ചത്തിനിടെ അഞ്ചേകാലോടെ കുടമാറ്റവും തുടങ്ങി. ആദ്യം ഉയര്‍ന്ന വര്‍ണ്ണക്കുടകള്‍ മാറ്റി തിരുവമ്പാടിക്കാര്‍ ഓറഞ്ചുനിറമുള്ള കുടകള്‍ ഉയര്‍ത്തിപ്പോള്‍ മറുപടിയായി പാറമേക്കാവ് വിഭാഗത്തിണ്റ്റെ പടിഞ്ഞാറന്‍ ചേരുവാരത്തില്‍ നിന്നും ഉയര്‍ന്ന മഞ്ഞക്കുടകള്‍. കിഴക്ക് വെള്ളക്കുടകള്‍ ഉയര്‍ന്നപ്പോള്‍ മറുപടിയായി പച്ചക്കുടകള്‍ എത്തി. വിവിധ വര്‍ണ്ണങ്ങളിലും വിവിധ നിലകളിലുമുള്ള കുടകള്‍ ഇരുവിഭാഗങ്ങളിലും ഉയര്‍ന്നു. ഇതിനിടെ ആറുമണിയോടെ എത്തിയ മഴ പൂരത്തിണ്റ്റെ ആവേശം അല്പംപോലും കുറച്ചില്ല. അരമണിക്കൂറോളം മേളങ്ങള്‍ ഉള്‍പ്പെടെ മാറ്റിവച്ചെങ്കിലും മഴ മാറിയതിനു പിന്നാലെ വീണ്ടും പൂരാഘോഷം തുടര്‍ന്നു.
മേളപ്പെരുമയുടെ പൊടിപൂരം
കോട്ടയം: പഞ്ചാരിയുടെ സൗന്ദര്യം ആവാഹിച്ച് പെരുവനം കുട്ടന്മാരാരും പാണ്ടിമേളത്തിണ്റ്റെ രൗദ്രതയില്‍ മട്ടന്നൂറ്‍ ശങ്കരന്‍കുട്ടിയും പടിഞ്ഞാറന്‍-കിഴക്കന്‍ ചേരുവാരങ്ങളിലായി അണിനിരന്നപ്പോള്‍ കാഴ്ചക്കാര്‍ക്ക് വിരുന്നായി. മേളലഹരിയെ ഇടയ്ക്കു പെയ്ത മഴ അല്പം കുറച്ചെങ്കിലും മഴയ്ക്കുശേഷം പെരുപ്പിച്ചുകയറിയ മേളപ്രമാണിമാര്‍ അക്ഷരനഗരിയിലെ പൂരക്കമ്പക്കാരെ ആഹ്ളാദത്തിലാഴ്ത്തി. പകല്‍പ്പൂരത്തിനു മുന്നോടിയായി 11 ക്ഷേത്രങ്ങളില്‍ നിന്നായി ചെറുപൂരങ്ങള്‍ എത്തി. ചെറുപൂരങ്ങള്‍ രാവിലെ 11 മണിക്കുമുമ്പായി ക്ഷേത്രത്തിണ്റ്റെ തെക്കെ ഗോപുരത്തില്‍ കൂടി വന്ന് വടക്കുംനാഥ സന്നിധിയില്‍ എത്തിച്ചേര്‍ന്നു. പകല്‍പ്പൂരത്തിനു ശേഷം രാത്രി 8.30ന് തിരുനക്കര വിശ്വരൂപാ ഭജന്‍സിണ്റ്റെ നാമഘോഷലഹരി നടന്നു. തുടര്‍ന്ന് 9.30ന് പത്തനംതിട്ട സാരംഗ് ഓര്‍ക്കസ്ട്ര അവതരിപ്പിച്ച ഗാനമേള. 1മണിക്ക് പള്ളിനായാട്ട്, പള്ളിവേട്ട എഴുന്നെള്ളത്ത് എന്നിവയും നടന്നു. ആറാട്ടുദിനമായ ഇന്ന് രാവിലെ 8ന് ആറാട്ടിനായി അമ്പലക്കടവ് ക്ഷേത്രക്കടവിലേക്ക് എഴുന്നെള്ളിപ്പ് നടക്കും. ഉച്ചയ്ക്ക് ൧൨മുതല് ക്ഷേത്രാങ്കണത്തില്‍ ആറാട്ട് സദ്യ. വൈകിട്ട് 6ന് അമ്പലക്കടവ് ക്ഷേത്രക്കടവില്‍ ആറാട്ട്. വൈകിട്ട് 6.30മുതല്‍ നാദസ്വരവിദ്വാന് തിരുവിഴാ ജയശങ്കര്‍ നയിക്കുന്ന നാദസ്വരക്കച്ചേരി. രാത്രി 9ന് സമാപനസമ്മേളനത്തില്‍ കേസരി മുഖ്യപത്രാധിപര്‍ ജെ.നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. 11മുതല്‍ ചലച്ചിത്ര പിന്നണിഗായിക ഡോ.നിത്യശ്രീ മഹാദേവണ്റ്റെ സംഗിതസദസ്. 2.30ന് ആറാട്ട് വരവേല്പ്, 4ന് വെടിക്കെട്ട്. പുലര്‍ച്ചെ അഞ്ചിനാണ് കൊടിയിറക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: