തൃശൂര്‍: വ്യാജ പാസ്പോര്‍ട്ടുകളും ലൈസന്‍സുകളും തിരിച്ചറിയല്‍ കാര്‍ഡുകളും നിര്‍മിച്ചു നല്കുന്ന മൂന്നംഗ സംഘത്തെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. പാലക്കാട് സ്വദേശികളായ ഷാജി, അലി, തൃശൂര്‍ സ്വദേശി ജോസ് എന്നിവരെയാണു പിടികൂടിയത്.
ക്രൈംബ്രാഞ്ച് എസ് പി ഉണ്ണിരാജയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. നിരവധി വ്യാജ ലൈസന്‍സുകളും തിരിച്ചറിയല്‍ കാര്‍ഡുകളും കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: