എരുമേലി: എയ്ഞ്ചല്‍വാലി ബസ് കണ്ടക്ടര്‍ ബിനു രാജനെ ജോലിസമയത്ത് മര്‍ദ്ദിച്ച സംഭവവുമായി ബന്ധപ്പെട്ട പ്രതികളെ കോടതിയുടെ നിര്‍ദ്ദേശപ്രകാരം അറസ്ററ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. എയ്ഞ്ചല്‍ വാലി ആറാട്ടുകയം സ്വദേശികളായ പുതുപ്പറമ്പില്‍ തെയ്യാച്ചന്‍ എന്നി വിളിക്കുന്ന പി.ജെ. സെബാസ്റ്റ്യന്‍(50), കണ്ണവിളയില് മോനിച്ചന് എന്നു വിളിക്കുന്ന സെബാസ്റ്റ്യന്‍(39) എന്നിവരെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചത്. ഇന്നലെ ഉച്ചയോടെ സ്റ്റേഷനിലെത്തിച്ച് ഇവരെ തിരിച്ചറിയുന്നതിനായി ബസ് കണ്ടക്ടറേയും പോലീസ് സ്റ്റേഷനിലെത്തിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കോടതി മുന്കൂറ് ജാമ്യത്തിണ്റ്റെ അടിസ്ഥാനത്തില്‍ സ്റ്റേഷനിലെത്തിയ പ്രതികള്‍ ജാമ്യത്തിനായി ബോണ്ട് കെട്ടിവയ്ക്കുകയും ചെയ്തു. ഒരാഴ്ച മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം. എരുമേലിയില്‍ നിന്നും എയ്ഞ്ചല്‍ വാലിയിലേക്ക് പോകുന്നതിനിടെ ഇടകടത്തിയില്‍ വച്ച് ബസിണ്റ്റെ ബെല്‍ അടിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കണ്ടക്ടറെ മര്‍ദ്ദിച്ചതില്‍ കലാശിച്ചത്. പ്രതികളെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് കെഎസ്ആര്‍ടിസി സൂചനാപണിമുടക്കും പ്രതിഷേധയോഗവും നടത്തിയിരുന്നു. എന്നാല്‍ ബസ് കണ്ടക്ടറാണ് മര്‍ദ്ദനത്തിന് കാരണമെന്ന് ആരോപിച്ച് യുഡിഎഫും പ്രതിഷേധയോഗം നടത്തിയതോടെ സംഭവം കൂടുതല്‍ വഷളാവുകയായിരുന്നു. കോട്ടയം സെഷന്‍സ് കോടതിയില്‍നിന്നും ജാമ്യമെടുത്ത പ്രതികള്‍ക്കെതിരെ ബിനുരാജന്‍ ഹൈക്കോടതിയിലും പരാതി നല്‍കിയിട്ടുണ്ട്. പ്രതികളെ അറസ്റ്റു ചെയ്ത സാഹചര്യത്തില്‍ ഇതുമായി ബന്ധ്പ്പെട്ട പ്രതിഷേധപരിപാടികള്‍ നിര്‍ത്തിവയ്ക്കുകയാണെന്ന് കെഎസ്ആര്‍ടിസി സംയുക്തസമരസമിതി നേതാക്കള്‍ പറഞ്ഞു. കെഎസ്ആര്‍ടിസി ബസ് കണ്ടക്ടറെ മര്‍ദ്ദിച്ച പ്രതികള്‍ കോടതിയില്‍ നിന്നും മുന്കൂറ് ജാമ്യം എടുക്കുന്നതുവരെ ഒരാഴ്ചയോളം അറസ്റ്റു ചെയ്യാതെ കാത്തിരുന്ന പോലീസിണ്റ്റെ നടപടിയില്‍ ജനകീയ പ്രതിഷേധമുയര്‍ന്നെങ്കിലും അവസാനം അവരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ട നടപടിയില്‍ ജനങ്ങളും ജീവനക്കാരും തൃപ്തരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: