കൊച്ചി: വേണ്ടതുപോലെ ഉപയോഗിച്ച ശേഷം വലിച്ചെറിഞ്ഞ അഭിസാരികയുടെ അവസ്ഥയാണ് സിന്ധു ജോയിക്ക് ഇന്ന് കോണ്‍ഗ്രസിലുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് പറഞ്ഞു.
സിന്ധു ജോയിയെ വിലയ്ക്കു വാങ്ങിയ പോലെ ആര്. ശെല്വരാജിനെയും വിലയ്ക്കു വാങ്ങുകയാണു കോണ്‍ഗ്രസ് ചെയ്തതെന്നും വി.എസ് പറഞ്ഞു. കോണ്‍ഗ്രസ് വിലയ്ക്കെടുത്ത ഒരാളാണ് സിന്ധു ജോയി. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സിന്ധുവിനെ വേണ്ടവിധം ഉപയോഗിച്ചു. ഒടുവില്‍ അഭിസാരികയപ്പോലെ വലിച്ചെറിയുകയും ചെയ്തു. ഇന്ന് സിന്ധു ജോയി എവിടെയാണെന്നും വി.എസ് ചോദിച്ചു.
സ്വന്തം പാര്‍ട്ടിക്കാരെ കുത്തുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഏജന്റാണ് ചീഫ് വിപ്പ് പി.സി. ജോര്‍ജ്. അത്തരക്കാരനായ ജോര്‍ജിന്റെ വക്കീല്‍ നോട്ടിസിനെ ഭയക്കുന്നില്ലെന്നും വിഎസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: