ന്യൂദല്‍ഹി : അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡര്‍ നിരുപമ റാവു, മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം.കെ. നാരായണന്, മുന്‍ ആഭ്യന്തര സെക്രട്ടറി ജി.കെ. പിള്ള, മുന്‍ സെക്രട്ടറി വിജയ് നമ്പ്യാര്‍ എന്നിവര്‍ മാവോയിസ്റ്റുകളുടെ ഹിറ്റ് ലിസ്റ്റില്‍. ഇന്റലിജന്‍സ് ബ്യൂറോയാണ് ഇക്കാര്യം അറിയിച്ചത്.
ജനുവരി 13, 14 തീയതികളില്‍ മഹരാഷ്ട്രയിലെ ഗഡ്ചിരോലിയില്‍ ചേര്‍ന്ന മാവോയിസ്റ്റുകളുടെ തെക്കേന്ത്യന്‍ മേഖല കമ്മിറ്റിയിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. ഇവരെ നാലു പേരെയും വധിക്കാന്‍ യോഗത്തില്‍ തീരുമാനമായി.
ഓപ്പറേഷന് ഗ്രീന്‍ ഹണ്ടില്‍ നിര്‍ണായക പങ്കുവഹിച്ചവരാണ് ഇവര്‍ നാലു പേരുമെന്നു മാവോയിസ്റ്റ് വൃത്തങ്ങള്‍ പറയുന്നു. നിരവധി മാവോയിസ്റ്റുകളാണു ഗ്രീന്‍ ഹണ്ടില്‍ കൊല്ലപ്പെട്ടതെന്നും ഇവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: