കൊച്ചി: മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്ന നാവികര്ക്കതിരെ ഇറ്റാലിയന്‍ നിയമപ്രകാരം കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ടെന്നു ഇറ്റാലിയന്‍ കോണ്‍സുലേറ്റ് ഹൈക്കോടതിയെ അറിയിച്ചു. ഇറ്റലിയിലെ നിയമം അനുസരിച്ച് 21 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്നും ഇറ്റാലിയന്‍ സര്‍ക്കാറിനുവേണ്ടി കോണ്‍സുലേറ്റ് ഹൈക്കോടതിയെ അറിയിച്ചു. മറീനുകള്‍ സൈനിക ചുമതലയിലായിരുന്നുവെന്ന നാവിക മേധാവിയുടെ അറിയിപ്പ് കോടതിയില്‍ ഹാജരാക്കും. നാവികര്‍ സൈനിക ഡ്യൂട്ടിയിലായിരുന്നെന്ന സൈനിക മേധാവിയുടെ അറിയിപ്പും ഹാജരാക്കുമെന്ന് കോണ്‍സുലേറ്റ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: