എരുമേലി: അറ്റകുറ്റപ്പണി പലതവണ നടത്തി നോക്കിയിട്ടും രക്ഷയില്ലാതെ അടച്ചുപൂട്ടിയ സ്വകാര്യബസ് സ്റ്റാന്‍ഡിനുള്ളിലെ പഞ്ചായത്തു വക കംഫര്‍ട്ട് സ്റ്റേഷന് തുറക്കാത്തതില്‍ യാത്രക്കാര്‍ ദുരിതത്തില്‍. കംഫര്‍ട്ട് സ്റ്റേഷനിലെ മലിനജലം റോഡിലേക്ക് ഒഴുകിയതിനെത്തുടര്‍ന്ന് മാസങ്ങള്‍ക്കുമുമ്പ് റിപ്പയര്‍ പണി തുടങ്ങിരുന്നു. രാത്രിയിലെ പണി കഴിഞ്ഞ് നേരം പുലരുമ്പോളേക്കും മലിനജലം വീണ്ടും റോഡിലേക്ക് ഒഴുകും. തകരാറ് കണ്ടുപിടിച്ച് ശാശ്വതപരിഹാരം കാണണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമായതോടെയാണ് സ്റ്റേഷന് അടച്ചുപൂട്ടാന്‍ അധികൃതര്‍ തയ്യാറായത്. ബസ് സ്റ്റാന്‍ഡ് വികസന പുനര്നിര്മ്മാണത്തിണ്റ്റെ പേരില്‍ ലക്ഷക്കണക്കിനു രൂപ ചെലവഴിച്ചുവെന്നു പറയുന്ന പഞ്ചായത്തധികൃതര്‍ കംഫര്‍ട്ട് സ്റ്റേഷന് നിര്‍മ്മിക്കുന്ന കാര്യത്തില്‍ കടുത്ത അനാസ്ഥയും മുന്‍ കരുതലും എടുത്തില്ലായെന്നും നാട്ടുകാര്‍ പറയുന്നു. ബസ് സ്റ്റാന്‍ഡിനുള്ളില്‍ നിന്നും വരുന്ന ബസുകളുടെ വഴിയിലാണ് കംഫര്‍ട്ട് സ്റ്റേഷണ്റ്റെ പൈപ്പുകളും ടാങ്കുകളും മറ്റും സ്ഥാപിച്ചിരിക്കുന്നത്. ഓട്ടോ-ടാക്സി സ്റ്റാന്‍ഡിനു സമീപത്തുള്ള ഈ പൈപ്പില്‍നിന്നുമാണ് മലിനജലം പുറത്തേക്കൊഴുകുന്നത്. മലയോര കാര്‍ഷിക മേഖലയായ എരുമേലി പഞ്ചായത്തിലെ ബസ് യാത്രക്കാരുടെ തിരക്ക് കൂടുതലാണ്. മണിക്കൂറുകള്‍ യാത്ര ചെയ്ത് വരുന്ന വര്‍ക്ക് സുരക്ഷിതമായി കംഫര്‍ട്ട് സ്റ്റേഷന് സൗകര്യം പ്രയോജനപ്പെടുത്താനോ വിശ്രമിക്കാനോ സൗകര്യമില്ലാത്തതും ശാപമായിത്തീരുന്നു. പ്രായമായവരും കുട്ടികളുമടക്കം വരുന്ന യാത്രക്കാര്‍ സമീപത്തെ ഹോട്ടലുകളെയും വീടുകളെയും ആശ്രയിക്കേണ്ട ഗതികേടിലാണ്. പഞ്ചായത്തിണ്റ്റെ അടിയന്തിര വികസന പദ്ധതികളായ പൊതു കംഫര്‍ട്ട് സ്റ്റേഷന് പദ്ദതിയുടെ പ്രവര്‍ത്തനത്തിനായി മാറി മാറി വന്ന ഭരണ മുന്നണികള്‍ ലക്ഷക്കണക്കിനു രൂപയാണ് ചെലവഴിച്ചിരിക്കുന്നത്. എന്നാല്‍ പൊതുജനങ്ങള്‍ ഒരിക്കല്‍ പോലും ഉപയോഗിക്കുന്നതിനു മുമ്പ് തന്നെ ഈ സ്റ്റേഷന് അടച്ചുപൂട്ടിയ ഗതികെട്ട നടപടി പഞ്ചായത്തിന് തലവേദനയായിത്തീര്‍ന്നിരിക്കുകയാണ്. ശബരിമല സീസണ് അടക്കം ലക്ഷക്കണക്കിനു രൂപയാണ് പഞ്ചായത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ വികസന ഫണ്ടുകള്‍ ശരിയായി വിനിയോഗിക്കാന്‍ കഴിയാത്ത ഭരണസമിതിക്കെതിരെ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. ടൗണ്‍ഷിപ്പ് എന്ന പേരില്‍ വികസനത്തിനായി ഓടി നടക്കുന്നവരുടെ പിന്നാലെ പോകുന്നവര്‍ മൂക്കിനുതാഴെയുള്ള അടച്ചുപൂട്ടിയ കംഫര്‍ട്ട് സ്റ്റേഷന് തുറക്കാന്‍ ആവശ്യമായ നടപടികളെടുക്കുമോ എന്നാണ് നാട്ടുകാരുടെ ചോദ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: