മുംബൈ: മുംബൈ ഛത്രപതി ശിവജി രാജ്യാന്തര വിമാനത്താവളം ഇന്ന് അഞ്ചുമണിക്കൂര്‍ അടച്ചിടും. രാവിലെ 11.30 മുതല്‍ 4.30 വരെയാണ് അടച്ചിടുന്നത്. ടാക്സിവേയില്‍ പുതിയ ലൈറ്റുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാലാണ് വിമാനത്താവളം അടച്ചിടുന്നത്.
ലോകത്തിലെ ഏറ്റവും മികച്ച മൂന്നാമത്തെ വിമാനത്താവളമായി അടുത്തയിടെ ഛത്രപതി വിമാനത്താവളം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം കൂടിയാണ് ഇത്. വിമാനത്താവളം അടച്ചതു യാത്രക്കാരെ ബുദ്ധിമുട്ടിലാക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഫ്ളൈറ്റുകളെയോ യാത്രക്കാരെയോ ഇതു ബാധിക്കില്ല.
മൂന്നു മാസം മുമ്പു തന്നെ ഇതു സംബന്ധിച്ച അറിയിപ്പു നല്‍കിയിട്ടുണ്ട്. പുനെ വിമാനത്താവളത്തിലായിരിക്കും വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യുന്നതെന്നും അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: