പാലാ : പാലാ മുനിസിപ്പല്‍ ഓഫീസ് പടിക്കല്‍ നിരാഹാരസത്യാഗ്രഹം അനുഷ്ഠിച്ച വനിതകളെ കൗണ്‍സിലര്‍ കയ്യേറ്റം ചെയ്തു. മുനിസിപ്പാലിറ്റിയില്‍ 5-ാം വാര്‍ഡ് കൗണ്‍സിര്‍ തോമസ് മൂലംകുഴിയും സംഘവും മുനിസിപ്പല്‍ ഓഫീസ് പടിക്കല്‍ നിരാഹാരസത്യാഗ്രഹസമരത്തില് പങ്കെടുത്ത സ്ത്രീകളെ കയ്യേറ്റം ചെയ്തു. ആക്രമണത്തില്‍ പരിക്കുപറ്റിയ സമരസമിതിഅംഗങ്ങളെ പാലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 11 മണിയോടെ മുനിസിപ്പല്‍ ഓഫീസ് പടിക്കലാണ് കൗണ്‍സിലറുടെ ഹീനമായ നടപടി അരങ്ങേറിയത്. കഴിഞ്ഞ 45 ദിവസമായി കാനാട്ടുപാറ ഡമ്പിംഗ് സ്റ്റേഷനുമായി ബന്ധപ്പെട്ട് പാലാ മുനിസിപ്പല്‍ ഓഫീസിനു മുമ്പില്‍ നാട്ടുകാര്‍ റിലേ സത്യാഗ്രഹം നടത്തിവരുകയായിരുന്നു.ഡമ്പിംഗ് സ്റ്റേഷന് സമരവുമായി നിരാഹാരസമരത്തില്‍ പങ്കെടുത്ത വനിതകളെ ൫-ാം വാര്‍ഡ് കൗണ്‍സിലര്‍ യാതൊരു പ്രകോപനവുമില്ലാതെ അസഭ്യം പറയുകയും സമരത്തില്‍ പങ്കെടുത്തിരുന്ന സമരസമിതി പ്രവര്‍ത്തകരായ കാനാട്ടുപാറ കളത്തില്‍ വീട്ടില്‍ ബിന്ദു ബിനു, കാനാട്ടുപാറ തറപ്പേല്‍ അമ്മിണി പാപ്പച്ചന് എന്നിവരെ കയ്യേറ്റം ചെയ്യുകയും ചെയ്യുകയുമായിരുന്നു.ബിന്ദു ബിനുവിണ്റ്റെ കഴുത്തിനു കുത്തിപ്പിടിച്ച് കസേരയില്‍ നിന്നും വലിച്ച് താഴെയിട്ട് മര്‍ദ്ദിച്ചു. അമ്മിണി പാപ്പച്ചനെ കൗണ്‍സിലര്‍ അടിക്കുകയുമായിരുന്നു. കൗണ്‍സിലറും അദ്ദേഹത്തിണ്റ്റെ മകന് തോമസുകുട്ടിയും ഇവരുടെ സുഹൃത്ത് ജോസുകുട്ടിയും ചേര്‍ന്നാണ് മര്‍ദ്ദിച്ചത്. കയ്യേറ്റത്തെ സമരത്തില്‍ പങ്കെടുത്തിരുന്ന സ്ത്രീകള്‍ തടയാന്‍ ശ്രമിച്ചെങ്കിലും അതു വകവയ്ക്കാതെ അക്രമം അഴിച്ചുവിടുകയായിരുന്നു. പരിക്കേറ്റ കാനാട്ടുപാറ കളത്തില്‍ ബിന്ദു ബിനുവിനെയും തറപ്പേല്‍ അമ്മിണി പാപ്പച്ചനെയും പാലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു മാസത്തിനു മുമ്പ് കടുതോടി മല്‍സ്യമാര്‍ക്കറ്റിലെ മാലിന്യവുമായി ബന്ധപ്പെട്ട് ആരോഗ്യസ്റ്റാണ്റ്റിംഗ് കമ്മറ്റി ചെയര്മാന് ബിനു പുളിക്കക്കണ്ടം മുനിസിപ്പല്‍ സെക്രട്ടറിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ഓഫീസ്മേശ അടിച്ചുതകര്‍ക്കുകയും ചെയ്തിരുന്നു. കേസ് രാഷ്ട്രീയസ്വാധീനം മുലം ഒരിടത്തും എത്താതെ നില്ക്കുന്നു. പരിക്കുപറ്റി ആശുപത്രിയില്‍ കഴിയുന്ന സ്ത്രീകളുടെ മൊഴിയെടുക്കാനോ കേസ് രജിസ്റ്റര്‍ ചെയ്യാനോ പോലീസ് തയ്യാറായിട്ടില്ല. സ്ത്രീകളെ കയ്യേറ്റം ചെയ്ത വാര്‍ഡു കൗണ്‍സിലര്‍ക്കെതിരെ സ്ത്രീപീഡനത്തിനു കേസെടുക്കണമെന്ന് എല്‍.ഡി.എഫ് നേതാക്കള്‍ ആവശ്യപ്പെട്ടു. ബാബു.കെ.ജോര്‍ജ്, ഗിരീഷ് കെ.കെ, ജോസ് വേരനാനി, ബെന്നി മൈലാടൂറ്‍, സിബി ജോസഫ് ,പി.പി നിര്‍മ്മലന്‍, മനോജ് പട്ടേരിഎന്നിവര് പരിക്കു പറ്റിയവരെ സന്ദര്‍ശിച്ചു. സ്ത്രീ കളെ ആക്രമിച്ച കൗണ്‍സിലര്‍ക്കെതിരെ വനിതാ കമ്മീഷന് പരാതി നല്‍കുമെന്നും അവര്‍ പറഞ്ഞു.
പാലാ നഗരത്തില്‍ ഇന്ന് ഹര്‍ത്താല്‍
പാലാ: സമരത്തില്‍ പങ്കെടുക്കുന്ന സ്ത്രീകളെ ആക്രമിക്കുകയും അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്ത മുനിസിപ്പല്‍ കൗണ്‍സിലറെയും ഗുണ്ടകളുളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ടും കാനാട്ടുപാറ മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട സമരം അവസാനിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടും പാലായില്‍ രാവിലെ 6 മുതല്‍ വൈകുന്നേരം 6 വരെ ഹര്‍ത്താല്‍. എല്‍.ഡി.എഫ് മുനിസിപ്പല്‍ കമ്മറ്റി യാണ് ഹര്‍ത്താലിന് ആഹ്വാനം ചെയതത്. ഹര്‍ത്താലില്‍ എല്ലാവരുടെയും സഹകരണം ഉണ്ടാവണമെന്നും നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു. സിബി തോട്ടുപുറത്തിണ്റ്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന എല്‍.ഡി.എഫ് കമ്മറ്റിയില്‍ ലാലിച്ചന്‍ ജോര്‍ജ്ജ്, മാണി.സി.കാപ്പന്, സിബി ജോസഫ്, ബെന്നി മൈലാടൂറ്‍, ഔസേപ്പച്ചന് തകടിയേല്‍, ഷാജി, ജോസ് കുറ്റിയാനിമറ്റം, ജോസ് വേരനാനി, കെ.കെ.ഗിരീഷ്, പി.കെ.സോജി എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: