തൃശൂര്‍ : കോര്‍പ്പറേഷന്റെ ആരോഗ്യവിഭാഗത്തില്‍ വിജിലന്‍സ് ഇന്നലെ മിന്നല്‍ പരിശോധന നടത്തി. എഡിബി ഫണ്ട് ഉപയോഗിച്ച് കെഎസ്യുഡിപി പദ്ധതി പ്രകാരം വാങ്ങിക്കൂട്ടിയ വാഹനങ്ങളുടേയും മറ്റ് സാമഗ്രികളുടേയും ഫയലുകളാണ് വിജിലന്‍സ് സംഘം പരിശോധിച്ചത്.
ടിപ്പറുകള്‍, മുച്ചക്രവാഹനങ്ങള്‍, ട്രോളികള്‍, ബിന്നുകള്‍ തുടങ്ങി മാലിന്യനീക്കത്തിനായി വാങ്ങിയ സാമഗ്രികള്‍ നശിച്ചുകൊണ്ടിരിക്കുകയാണ്. അയ്യന്തോള്‍, പറവട്ടാനി സോണ്‍ ഓഫീസുകളിലും ടാഗോര്‍ ഹാള്‍ പരിസരത്തുമാണ് ഇവ കുന്നുകൂടി കിടക്കുന്നത്. ലക്ഷങ്ങള്‍ ചിലവഴിച്ചാണ് ഇവ വാങ്ങിയിട്ടുള്ളത്.
ഇതിനെക്കുറിച്ചുള്ള നിരന്തരമായ പരാതിയുടെ അടിസ്ഥാനത്തിലാമ് ഡിവൈഎസ്പി എസ്.ആര്.ജ്യോതിഷ്കുമാറിന്റെ നേതൃത്വത്തില്‍ വിജിലന്‍സ് സംഘം പരിശോധന നടത്തിയത്. അനാവശ്യമായി വൈകിപ്പിക്കുന്ന രേഖകള്‍ സംഘം കണ്ടെടുത്തിട്ടുണ്ടെന്നറിയുന്നു. ട്രോളികള്‍, ബിന്നുകള്‍ എന്നിവ ഇതുവരെയും വിതരണം ചെയ്തിട്ടില്ല എന്നതിന്റെയും രേഖകള്‍ കണ്ടെടുത്തിട്ടുണ്ട്. ഇന്നലെ രാവിലെ ആരംഭിച്ച വിജിലന്‍സ് റെയ്ഡ് ഉച്ചവരെ നീണ്ടു. ലാലൂര്‍ പ്രശ്നം ഉള്‍പ്പെടെ നിലനില്‍ക്കുന്നതിനിടയിലാണ് ആരോഗ്യവിഭാഗത്തില്‍ വിലിജന്‍സ് റെയ്ഡ് നടന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: