തിരുവനന്തപുരം: സ്വാശ്രയ മേഖലയില്‍ കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ക്ക് ലോകോളേജ് അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിന് എന്‍ഒസി നല്‍കുമെന്ന് തീരുമാനങ്ങള്‍ വിശദീകരിക്കവെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടേയും ബാര്‍ കൗണ്‍സില്‍ ഓഫ് കേരളയുടേയും സംസ്ഥാന സര്‍ക്കാരിന്റെയും വ്യവസ്ഥകള്‍ അംഗീകകരിക്കുന്ന മാനേജ്മെന്റുകളില്‍ നിന്നാണ് അപേക്ഷ ക്ഷണിക്കുക.
2012-13 വര്‍ഷത്തേക്ക് ആസൂത്രണ ബോര്‍ഡ് ശുപാര്‍ശ ചെയ്ത 14,010 കോടി രൂപയുടെ പദ്ധതി മന്ത്രിസഭ അംഗീകരിച്ചു. പഞ്ചാബില്‍ ഹാന്‍ഡ് ബോള്‍ മത്സരത്തിനിടെ കേരള താരങ്ങള്‍ ആക്രമണത്തിന് വിധേയരായതില്‍ പഞ്ചാബ് മുഖ്യമന്ത്രിയെ പ്രതിഷേധമറിയിച്ചുവെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. മത്സരം ജയിച്ചെങ്കില്‍ ലഭിക്കുമായിരുന്ന 35,000 രൂപയുടെ ധനസഹായം പുരുഷ ഹാന്‍ഡ് ബോള്‍ ടീം അംഗങ്ങള്‍ക്ക് നല്‍കും. പൊതുമരാമത്ത് മാനുവല്‍ പരിഷ്ക്കരിക്കും. അഞ്ചു വര്‍ഷത്തിനുള്ളില്‍ 1000 കിലോ മീറ്റര്‍ റോഡ് നിര്‍മിക്കും. ഇതിന് 200 കോടി രൂപ അംഗീകരിച്ചു.
സംസ്ഥാന കാര്‍ഷിക പൊതുമരാമത്ത് ബാങ്കിന് 500 കോടിയുടെ അധിക ഗ്യാരണ്ടി നല്‍കും. വിഴിഞ്ഞം ഒന്നാം ഘട്ട പദ്ധതി അടങ്കല്‍ പുതുക്കി 4010 കോടി രൂപ വകയിരുത്തി. വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ചലച്ചിത്ര സംവിധായകന് കെ ജി. ജോര്‍ജ്ജിന് ഒരു ലക്ഷം രൂപ സഹായം നല്‍കും.
വിയ്യൂരില്‍ ഷോക്കേറ്റ് മരിച്ച അഗ്നിശമനസേനാംഗം വിനോദ്കുമാറിന്റെ കുടുംബത്തിന് 5 ലക്ഷം രൂപനല്‍കും.. ചങ്ങനാശേരിയില്‍ ഡിവൈഎസ്പിയുടെ കീഴില്‍ പുതിയ പോലീസ് സബ് ഡിവിഷന്. .കുട്ടനാട് പാക്കേജ് വിഷയത്തില്‍ മന്ത്രി പി.ജെ. ജോസഫും കൊടിക്കുന്നില്‍ സുരേഷ് എം.പിയും തമ്മിലുണ്ടായ തര്‍ക്കം ഒഴിവാക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: