കൊച്ചി: ആര്‍എസ്എസിന്റെ മുതിര്‍ന്ന പ്രചാരകനും ബാലഗോകുലം, തപസ്യ എന്നിവയുടെ സ്ഥാപകനും മാര്‍ഗദര്‍ശിയുമായ എം.എ. കൃഷ്ണന്റെ ശതാഭിഷേകം 28 ന് നടക്കും. രാവിലെ 8.30 ന് എളമക്കര സരസ്വതി വിദ്യാനികേതനില്‍ മംഗളപൂജയോടെ ശതാഭിഷേക ചടങ്ങുകള്‍ ആരംഭിക്കും. 9.30 ന് മഹാകവി അക്കിത്തം യോഗം ഉദ്ഘാടനംചെയ്യും. എം.വി. ദേവന് അധ്യക്ഷത വഹിക്കും. മാതാ അമൃതാനന്ദമയി മഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദപുരി അനുഗ്രഹപ്രഭാഷണം നടത്തും. ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന്, മുന്‍കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍, പ്രൊഫ. എം.കെ. സാനു, ആര്‍എസ്എസ് പ്രാന്തസംഘചാലക് പി.ഇ.ബി. മേനോന്, തപസ്യ രക്ഷാധികാരി കവി. പി. നാരായണക്കുറുപ്പ്, അമൃതഭാരതി വിദ്യാപീഠം കുലപതി പ്രൊഫ. സി.ജി. രാജഗോപാല്‍, സംഗീതജ്ഞന് കെ.ജി. ജയന്, കവി എന്‍.കെ. ദേശം, ജന്മഭൂമി മുന്പത്രാധിപര് പി. നാരായണന്, ബാലഗോകുലം രക്ഷാധികാരി സി. ശ്രീധരന്മാസ്റ്റര്, സംസ്ഥാന പ്രസിഡന്റ് ടി.പി. രാജന്‍മാസ്റ്റര്‍, ബാലസാഹിതി പ്രകാശന് ചെയര്മാന് കവി എസ്. രമേശന്‍നായര്‍, ജി. സതീഷ്കുമാര്‍ എന്നിവര്‍ പ്രസംഗിക്കും. എം.എ. കൃഷ്ണന് മറുപടിപ്രസംഗം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: