തിരുവനന്തപുരം: സംസ്ഥാന പോലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. ഡിഐജി ടി. വിക്രത്തെ മാര്‍ക്കറ്റ് ഫെഡ് മാനേജിംഗ് ഡയറക്ടറായി നിയമിച്ചു. ഐജി ടോമിന് ജെ തച്ചങ്കരിയെ സസ്പെന്റ് ചെയ്തതിനെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണിത്. വിക്രത്തിനു പകരം എറണാകുളം വിജിലന്‍സില്‍ എസ്പിയായി ഹര്‍ഷിത അട്ടല്ലൂരിക്കാണ് നിയമനം.
സി.എച്ച് നാഗരാജു നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇമിഗ്രേഷന്‍ എസ്പിയാകും. ദേബേഷ് കുമാര്‍ ബെഹ്റ തൃശൂര്‍ സായുധ പൊലീസ് കമാന്‍ഡന്റാകും. പുതിയ ഐപിഎസ് ബാച്ചില്‍പെട്ട സി.കെ ഷിബുവിനെ ആറ്റിങ്ങല്‍ എഎസ്പിയായി നിയമിച്ചു. നോണ്‍ ഐപിഎസ് വിഭാഗത്തില്‍ നാല് എസ്പിമാര്‍ക്കും ഒന്‍പതു ഡിവൈഎസ്പിമാര്‍ക്കും മാറ്റമുണ്ട്. കോഴിക്കോട് ക്രൈംബ്രാഞ്ചില്‍ എസ്പിയായ പി രഘുനാഥിനെ തിരുവനന്തപുരത്ത് വി ആന്റ് എ.സി.ബി എസ്ഐയുവിലും കെ.സി ജോര്‍ജ് കുട്ടിയെ തിരുവനന്തപുരത്ത് സി.ബി സിഐഡി എച്ച്എച്ച്ഡബ്ല്യുവിലും മാറ്റി നിയമിച്ചു. സിഎം പ്രദീപ്കുമാറിന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലേക്ക് ഡെപ്യൂട്ടേഷനിലാണ് നിയമനം. എം ശ്യാമപ്രസാദിനെ തിരുവനന്തപുരത്ത് പബ്ലിക് സര്‍വീസ് കമ്മീഷനില്‍ വിജിലന്‍സ് ആന്റ് സെക്യൂരിറ്റി ഓഫീസറായും നിയമിച്ചു. ഇതും ഡെപ്യൂട്ടേഷന് വ്യവസ്ഥയിലാണ്.
പൊലീസ് സൂപ്രണ്ട് പി.എസ്.ഗോപിയെ കെഇ പി.എ അസിസ്റ്റന്റ് ഡയറക്ടറായി (ട്രെയിനി) ഡെപ്യൂട്ടേഷനില്‍ നിയമിച്ചു. താഴെപ്പറയുന്ന ഡിവൈ.എസ്.പി.മാരെ പേരിനൊപ്പമുള്ള സ്ഥലങ്ങളില്‍ മാറ്റി നിയമിച്ചു.
പി.അജയ്ബാബു-ആഭ്യന്തര സുരക്ഷാവിഭാഗം, തിരുവനന്തപുരം, ബി.കൃഷ്ണകുമാര്‍-സ്പെഷ്യല്‍ ബ്രാഞ്ച്, കൊല്ലം, ടി.എ.വര്‍ഗീസ്-ആഭ്യന്തര സുരക്ഷാ വിഭാഗം, കൊച്ചി, സൈനുദ്ദീന്‍ എം.-ക്രൈംബ്രാഞ്ച്-കോട്ടയം, ടോജന്‍ എം.ജെ-ക്രൈംബ്രാഞ്ച്, പാലക്കാട്, റഫിഖ് എസ്-ആന്റിപൈറസി സെല്‍, തിരുവനന്തപുരം, ചന്ദ്രന് പിള്ള-വിജിലന്‍സ്, തിരുവനന്തപുരം, കെ.വി.ബൈജു-ക്രൈം ഡിറ്റാച്ച്മെന്റ്, തിരുവനന്തപുരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: