പത്തനംതിട്ട: മുല്ലപ്പെരിയാര്‍ പ്രശ്നവുമായി ബന്ധപ്പെട്ട് 18ന് നടത്തുവാന്‍ നിശ്ചയിച്ചിരുന്ന ഹര്‍ത്താല്‍ അയ്യപ്പ തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നതിനാല്‍ മറ്റീവ്ക്കണമെന്ന് ശബരിമല അയ്യപ്പസേവാസമാജം ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു.
തീര്ത്ഥാടനക്കാലയളവില് ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ഹര്‍ത്താലോ പണിമുടക്കോ നടത്തുകയില്ലെന്ന് സര്‍വ്വകക്ഷി സമ്മേളനത്തില്‍ എല്ലാവരും സമ്മതിച്ചിട്ടുള്ളതാണ്. മുല്ലപ്പെരിയാര്‍ പ്രക്ഷോഭം കേരളീയരും തമിഴ്നാട്ടുകാരും തമ്മില്‍ ഏറ്റുമുട്ടുന്നതിലേക്ക് തിരിയുകയും തമിഴ്നാട്ടില്‍ നിന്നുമുള്ള തീര്‍ത്ഥാടകരെ ആക്രമിക്കുന്നുവെന്ന് പ്രചരണം ശക്തിപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ തീര്‍ത്ഥാടകരുടെ തിരക്ക് ഇക്കുറി വളരെയേറെ കുറഞ്ഞു. ഇപ്പോഴും സാധാരണനില കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ല. മകരവിളക്കിന് എത്തിയാല്‍ ശബരിമലയില്‍ നിന്ന് തിരിച്ചു പോകാനാവില്ലെന്ന ധാരണ ഉണ്ടാക്കാന്‍ ഹര്‍ത്താല്‍ ഇടയാക്കും. അതുകൊണ്ട് ഹര്‍ത്താല്‍ മാറ്റിവെച്ച് തീര്‍ത്ഥാടനം സുഗമമാക്കാന്‍ സമരസമിതി സഹകരിക്കണം എന്നും കുമ്മനം രാജശേഖരന് അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: