കോഴിക്കോട്: അഴിമതിക്കാരെ സംരക്ഷിക്കുന്നതിനുവേണ്ടി കോണ്‍ഗ്രസ് ജനാധിപത്യ വ്യവസ്ഥയെ അട്ടിമറിക്കുകയാണെന്ന് ബിജെപി ദേശീയ നിര്‍വ്വാഹകസമിതി അംഗം ഒ. രാജഗോപാല്‍ പറഞ്ഞു. ലോക്പാല്‍ ബില്‍ അട്ടിമറിച്ച കോണ്‍ഗ്രസ് സര്‍ക്കാറിന്റെ നയത്തിനെതിരെ ബിജെപി രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി കോഴിക്കോട് ആദായനികുതി ഓഫീസിന് മുന്നില്‍ നടത്തിയ ബഹുജനധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക്പാലിനുവേണ്ടി 1968 മുതല്‍ 10 തവണയായി നടന്ന ശ്രമങ്ങള്‍ ഇത്തവണ അഴിമതിക്കെതിരായ വന്പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ വിജയിക്കുമെന്ന തോന്നലുണ്ടായിരുന്നു. ബാബാ രാംദേവിന്റെയും അണ്ണാഹസാരെയുടെയും സമരങ്ങളും എല്ലാപ്രതിപക്ഷ കക്ഷികളുടെയും ആവശ്യവും ഇതിനനുകൂലമായിരുന്നു. എന്നാല്‍ നിയമം പരാജയപ്പെടാന്‍ കോണ്‍ഗ്രസ് കളമൊരുക്കുകയായിരുന്നു. കോണ്‍ഗ്രസിന്റെ ഒരു മ ന്ത്രിയടക്കമുള്ള 20 എം.പി.മാരാണ് സഭയില്‍ ഹാജരാവാതിരുന്നത്. അഴിമതിയുമായി കോണ്‍ഗ്രസിനുള്ളത് രക്തബന്ധമാണ്. കോണ്ഗ്ര സ് പിറവിയെടുത്തതു തന്നെ രാ ജ്യത്ത് വളര്‍ന്നുവരുന്ന ദേശീയവികാരത്തെ ഇല്ലാതാക്കാന്‍ ബ്രിട്ടീഷ് സാമ്രാജ്യത്വശക്തികളുമായി സഹകരിച്ചാണ്. 1951ലെ നെഹ്റു നി യോഗിച്ച ഗോര്‍വാല കമ്മറ്റി റിപ്പോ ഋട്ട് നെഹ്റു മന്ത്രിസഭയിലെ മുതിര് ന്ന അംഗംതന്നെ അഴിമതിക്കാരാണെന്നായിരുന്നു. 1938ല്‍ മഹാത്മാഗാന്ധി തന്നെ കോണ്‍ഗ്രസിലെ അഴിമതി ചൂണ്ടിക്കാട്ടിയിരുന്നു.
ബൊഫോഴ്സ് അഴിമതിക്കേസില്‍ ക്വത്റോച്ചിയെ അറസ്റ്റ് ചെയ്യുന്നതിന് പകരം രാജ്യം വിടാന്‍ സാഹചര്യം ഒരുക്കുകയായിരുന്നു കോ ണ്‍ഗ്രസ് സര്‍ക്കാര്‍ ചെയ്തത്. അ ഴിമതിക്കെതിരെ സന്ധിയില്ലാത്ത സമരത്തിലൂടെ ജനവികാരം ഉയര് ത്തിക്കൊണ്ടുവരാന്‍ ബിജെപി ദേ ശീയതലത്തില്‍ പ്രക്ഷോഭങ്ങള്‍ ആവിഷ്കരിക്കും- രാജഗോപാല്‍ പറഞ്ഞു. ബിജെപി ജില്ലാപ്രസിഡ ന്റ് പി.രഘുനാഥ് അധ്യക്ഷത വ ഹിച്ചു. ദേശീയ നിര്‍വ്വാഹകസമിതി അംഗം എം.ടി.രമേശ്, എം.സി. ശശീന്ദ്രന്, ചേറ്റൂര്‍ ബാലകൃഷ്ണന്, ജയസദാനന്ദന്‍, രമണീഭായ്, എം.പി.രാജന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: